കാസർകോട് ജില്ലാ ആസൂത്രണസമിതി മുൻസിപ്പൽ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു

കാസർകോട് ജില്ലയിലെ മുൻസിപ്പൽ കൗൺസിൽ അംഗങ്ങളിൽ നിന്ന് ആസൂത്രണ സമിയിലേക്ക് തിരഞ്ഞെടുക്കേണ്ട സ്ഥാനങ്ങളായ സ്ത്രീ സംവരണം(1), ജനറൽ വിഭാഗം(1) എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു.

 

കാസർകോട്  : കാസർകോട് ജില്ലയിലെ മുൻസിപ്പൽ കൗൺസിൽ അംഗങ്ങളിൽ നിന്ന് ആസൂത്രണ സമിയിലേക്ക് തിരഞ്ഞെടുക്കേണ്ട സ്ഥാനങ്ങളായ സ്ത്രീ സംവരണം(1), ജനറൽ വിഭാഗം(1) എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. കാസർകോട് ജില്ലാ പഞ്ചായത്തംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കേണ്ട അംഗങ്ങൾക്കായി നടന്ന തിരഞ്ഞെടുപ്പിൽ ആരും തന്നെ നോമിനേഷൻ നൽകാത്തതിനാൽ മുൻസിപ്പൽ കൗൺസിൽ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കേണ്ടതായ പട്ടികജാതി, പട്ടിക വർഗ്ഗ സ്ത്രീ സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് നടന്നു. പട്ടികജാതി, പട്ടിക വർഗ്ഗ സ്ത്രീ സ്ഥാനത്തേക്ക് കാസർകോട് നഗരസഭാ അംഗമായ കെ.ബിന്ദു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

സ്ത്രീ സംവരണ വിഭാഗത്തിൽ ആകെയുള്ള 120ൽ 57 വോട്ടുകൾ നേടി ടി.പി ബീന വിജയിച്ചതായി വരണാധികാരിക്ക് വേണ്ടി ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ജനറൽ വിഭാഗത്തിൽ ആകെയുള്ള 120ൽ 58 വോട്ടുകൾ  നേടി എം.പി ജാഫർ  വിജയിച്ചതായി അറിയിച്ചു. കെ.കൃഷ്ണൻ ഒക്‌ളാവ്, ജസ്ന മനാഫ്, കെ.കെ സോയ, റീന തോമസ്, സുകുമാരി ശ്രീധരൻ എന്നിവർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി അംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പ് 20ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.

ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻ കെ.അജേഷ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ റിജുമാത്യൂ, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ സി.എം സൂധീഷ്‌കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് സീനിയർ സൂപ്രണ്ട്  എം.ഹംസ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു, ജില്ലാ പ്ലാനിംഗ് ഓഫീസ് റിസർച്ച് ഓഫീസർ ഡോ.രാഹുൽ.കെ, ജില്ലാ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ഇ.മനോജ് കുമാർ, ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട്  എ. രാജീവൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.