കാസർകോട് ജില്ലയിൽ പുതിയതായി 534 നാമനിർദേശ പത്രികകൾ സമർപ്പിച്ചു ; ഇതുവരെ 544 നാമനിർദേശ പത്രികകൾ ലഭിച്ചു

ജില്ലയിൽ പുതിയതായി 534 നാമനിർദേശ പത്രികകൾ സമർപ്പിച്ചു. കഴിഞ്ഞ ദിവസം സ്വീകരിച്ച 10 നാമനിർദേശ പത്രികകൾ ഉൾപ്പെടെ ഇതുവരെ ജില്ലയിൽ 544 നാമനിർദേശ പത്രികകൾ  ആണ് ലഭിച്ചത് കാസർകോട് ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് 32 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു.

 

കാസർകോട് : ജില്ലയിൽ പുതിയതായി 534 നാമനിർദേശ പത്രികകൾ സമർപ്പിച്ചു. കഴിഞ്ഞ ദിവസം സ്വീകരിച്ച 10 നാമനിർദേശ പത്രികകൾ ഉൾപ്പെടെ ഇതുവരെ ജില്ലയിൽ 544 നാമനിർദേശ പത്രികകൾ  ആണ് ലഭിച്ചത് കാസർകോട് ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് 32 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖറിനും ഉപ വരണാധികാരി എം.ഡി.എം പി. അഖിലിനുമാണ്് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ 24 നാമനിർദ്ദേശ പത്രികകളും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ 19 നാമനിർദ്ദേശ പത്രികകളും കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ മൂന്ന് നാമനിർദ്ദേശ പത്രികകളും സമർപ്പിച്ചു.

കാസർകോട് നഗരസഭയിൽ 11 നാമനിർദേശ പത്രികകൾ ആണ് ലഭിച്ചത്. ബളാൽ ഗ്രാമപഞ്ചായത്തിൽ 22 നാമനിർദ്ദേശ പത്രികകളും ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ 14 നാമനിർദ്ദേശ പത്രികകളും ബള്ളൂർ ഗ്രാമപഞ്ചായത്തിൽ 18 നാമനിർദ്ദേശ പത്രികകളും ചെങ്കള ഗ്രാമപഞ്ചായത്തിൽ 16 നാമനിർദ്ദേശ പത്രികകളും ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ 53 നാമനിർദ്ദേശ പത്രികകളും ദേലമ്പാടി ഗ്രാമപഞ്ചായത്തിൽ 14 നാമനിർദ്ദേശ പത്രികകളും എൻമകജെ ഗ്രാമപഞ്ചായത്തിൽ അഞ്ച് നാമനിർദ്ദേശ പത്രികകളും കാറഡുക്ക ഗ്രാമപഞ്ചായത്തിൽ നാല് നാമനിർദ്ദേശ പത്രികകളും കുമ്പഡാജെ ഗ്രാമപഞ്ചായത്തിൽ 31 നാമനിർദ്ദേശ പത്രികകളും കുമ്പള ഗ്രാമപഞ്ചായത്തിൽ ഒൻപത് നാമനിർദ്ദേശ പത്രികകളും മടിക്കൈ ഗ്രാമപഞ്ചായത്തിൽ ഒരു നാമനിർദേശ പത്രികയും മീഞ്ച ഗ്രാമപഞ്ചായത്തിൽ മൂന്ന് നാമനിർദ്ദേശ പത്രികകളും മുളിയാർ ഗ്രാമപഞ്ചായത്തിൽ 18 നാമനിർദ്ദേശ പത്രികകളും പൈവളിഗെ  ഗ്രാമപഞ്ചായത്തിൽ ഒരു നാമനിർദേശ പത്രികയും പള്ളിക്കര  ഗ്രാമപഞ്ചായത്തിൽ രണ്ട് നാമനിർദ്ദേശ പത്രികകളും പനത്തടി ഗ്രാമപഞ്ചായത്തിൽ 13 നാമനിർദ്ദേശ പത്രികകളും പിലിക്കോട്  ഗ്രാമപഞ്ചായത്തിൽ 36 നാമനിർദ്ദേശ പത്രികകളും പുത്തിഗെ  ഗ്രാമപഞ്ചായത്തിൽ 25 നാമനിർദ്ദേശ പത്രികകളും ഉദുമ ഗ്രാമപഞ്ചായത്തിൽ 11 നാമനിർദ്ദേശ പത്രികകളും വോർക്കാടി ഗ്രാമപഞ്ചായത്തിൽ മൂന്ന് നാമനിർദ്ദേശ പത്രികകളും വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ മൂന്ന് നാമനിർദ്ദേശ പത്രികകളും സമർപ്പിച്ചു.

കഴിഞ്ഞ ദിവസം ഈസ്റ്റ് എളേരി, എൻമകജെ, ഉദുമ, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തുകളിൽ ഒന്ന് വീതവും മീഞ്ച ഗ്രാമപഞ്ചായത്തിൽ നാലും പൈവളിഗെ ഗ്രാമപഞ്ചായത്തിൽ രണ്ടും നാമനിർദേശ പത്രികകൾ ലഭിച്ചിരുന്നു. നവംബർ 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നവംബർ 22ന് സൂക്ഷ്മ പരിശോധന നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം.