പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചുമൂടി ഭൂമി നികത്തിയതിന് പമ്പ് ഉടമയ്ക്ക് ഇരുപത്തയ്യായിരം രൂപ പിഴ ചുമത്തി കാസർഗോഡ് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്
പടന്ന ഗ്രാമപഞ്ചായത്ത്, ഗണേഷ് മുക്കിലെ കഫേയിൽ നിന്നുള്ള ജൈവ അജൈവമാലിന്യങ്ങൾ നിഷ്‌കർഷിച്ച രീതിയിൽ തരംതിരിച്ച് നൽകാതെ കൂട്ടിയിടുകയും സ്ഥാപനത്തിന് പിറകിൽ നീർവാർച്ചയുള്ള സ്ഥലത്ത് നിക്ഷേപിച്ച് മണ്ണിട്ട് മൂടി സ്ഥലം നികത്തുകയും
കാസർഗോഡ് : പടന്ന ഗ്രാമപഞ്ചായത്ത്, ഗണേഷ് മുക്കിലെ കഫേയിൽ നിന്നുള്ള ജൈവ അജൈവമാലിന്യങ്ങൾ നിഷ്‌കർഷിച്ച രീതിയിൽ തരംതിരിച്ച് നൽകാതെ കൂട്ടിയിടുകയും സ്ഥാപനത്തിന് പിറകിൽ നീർവാർച്ചയുള്ള സ്ഥലത്ത് നിക്ഷേപിച്ച് മണ്ണിട്ട് മൂടി സ്ഥലം നികത്തുകയും ചെയ്തതിന് ഉടമയ്ക്ക് ഇരുപത്തയ്യായിരം രൂപ പിഴ ചുമത്തി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കഫെയുടെ ക്യൂ.ആർ കോഡില്ലാത്ത നിരോധിത ഒറ്റത്തവണ ഉപയോഗ ഗ്ലാസുകളും സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തിരുന്നു.
മണ്ണിനടിയിൽ നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വീണ്ടെടുത്ത് ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറുന്നതിന് ഉടമയ്ക്ക് നിർദ്ദേശം നൽകുകയും തുടർ പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ കെ.വി മുഹമ്മദ് മദനി, ഹെൽത്ത് ഇൻസ്പെക്ടർ രജിഷ.കെ, സ്‌ക്വാഡ് അംഗങ്ങളായ ടി.സി ഷൈലേഷ്, ജോസ് വി. എം എന്നിവർ പങ്കെടുത്തു.