അപകടാവസ്ഥയിലായ കെട്ടിടത്തിൽ നിന്നും കുട്ടികളെ  സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റും: കാസർ​ഗോട്  ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി

 അപകടാവസ്ഥയിലായ ഉദ്യാവർ തോട്ട ഗവൺമെൻറ് മുസ്ലിം എൽപി സ്കൂളിലെയും അങ്കണവാടിയിലേയും കുട്ടികളെ തൊട്ടടുത്ത സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റി ക്ലാസ്‌റൂം പ്രവർത്തനം ആരംഭിക്കാൻ ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ സ്കൂളിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. 
 

കാസർ​ഗോട് :  അപകടാവസ്ഥയിലായ ഉദ്യാവർ തോട്ട ഗവൺമെൻറ് മുസ്ലിം എൽപി സ്കൂളിലെയും അങ്കണവാടിയിലേയും കുട്ടികളെ തൊട്ടടുത്ത സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റി ക്ലാസ്‌റൂം പ്രവർത്തനം ആരംഭിക്കാൻ ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ സ്കൂളിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. 

 സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തിക്കുന്നത് സംബന്ധിച്ച് പരാതിയിൽ ജില്ലാ കളക്ടർ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കുട്ടികളുടെ സുരക്ഷ മുൻനിർത്തി തൊട്ടടുത്തുള്ള മസ്ജിദ് കെട്ടിടത്തിലേക്ക് അങ്കണവാടിയും എൽ പി സ്കൂളും മാറ്റാൻ തീരുമാനമായത്.

അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ സ്ക്കൂളും അങ്കണവാടിയും ഇതുവരെ പ്രവർത്തിച്ചതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ ജില്ലാകളക്ടർ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. പുതിയ സ്കൂൾ കെട്ടിടം നിർമിക്കുന്നത് ഉൾപ്പടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്, സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി, വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്ത യോഗം ചേർന്ന് തീരുമാനമെടുക്കുന്നതിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 

 
 മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യു.കെ. സൈഫുള്ള തങ്ങൾ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുൾ റഹ്‌മാൻ,ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ഡിഡി ഇ ഇൻ ചാർജ് പി സവിത മഞ്ചേശ്വരം എ ഇ ഒ ഡി നാരായണ,സ്ക്കൂൾ ഹെഡ്മാസ്റ്റർ എം ഇസ്മയിൽ ,മഞ്ചേശ്വരം തഹസിൽദാർ പി പ്രേം രാജ് മഞ്ചേശ്വരംപഞ്ചായത്ത് സെക്രട്ടറി ഷാനവാസ് അസി എഞ്ചിനിയർ അക്ഷര വിവിധ വകുപ്പുകളിലെ ഉദ്യാഗസ്ഥർ എന്നിവരും സ്ക്കൂൾ സന്ദർശിച്ച ജില്ലാ കളക്‌ടറോടൊപ്പം ഉണ്ടായിരുന്നു.