കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ നിര്യാണത്തില്‍ കാസർകോട് ജില്ലാ കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു
Oct 17, 2024, 19:40 IST
കാസർകോട് : ദീര്‍ഘ കാലം കാസര്‍കോട് കളക്ടറേറ്റില്‍ ജോലി ചെയ്ത കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ നിര്യാണത്തില്‍ കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം പി.അഖില്‍, ഡെപ്യൂട്ടികളക്ടര്‍മാരായ ആര്‍.എസ് ബിജുരാജ്, കെ.അജേഷ്, ഹുസൂര്‍ ശിരസ്തദാര്‍ ആര്‍. രാജേഷ്, റവന്യൂ ജിവനക്കാര്‍ തുടങ്ങിയവർ സംസാരിച്ചു.