ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത് കാസർഗോട് ജില്ല കളക്ടർ ; ഇ.വി.എമ്മിന്റെ പ്രവർത്തനം പരിചയപ്പെടുത്തി
പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാസർകോട് ജില്ല ഇലക്ഷൻ വിഭാഗം ജില്ലാ കളക്ടറേറ്റ്, ജില്ലയിലെ ആർ ഡി ഒ ഓഫീസുകൾ എന്നിവിടങ്ങളിൽ ഇ വി എം ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ ആരംഭിച്ചു
കാസർഗോട് : പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാസർകോട് ജില്ല ഇലക്ഷൻ വിഭാഗം ജില്ലാ കളക്ടറേറ്റ്, ജില്ലയിലെ ആർ ഡി ഒ ഓഫീസുകൾ എന്നിവിടങ്ങളിൽ ഇ വി എം ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ ആരംഭിച്ചു. ഇ.വി.എം ഡെമോൺസ്‌ട്രേഷൻ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ഇ.വി.എമ്മിൽ വോട്ട് ചെയ്ത് നിർവഹിച്ചു.
പരിപാടിയിൽ എ ഡി എം പി അഖിൽ, ഡെപ്യൂട്ടി കളക്ടർമാരായ എ.എൻ ഗോപകുമാർ, ലിപു.എസ് ലോറൻസ്, വി.പി രഘു മണി, എച്ച്.എസ്.വി സതീഷ് കുമാർ, ജൂനിയർ സൂപ്രണ്ടുമാരായ എ.രാജീവൻ, ഗണേഷ് ഷേണായ് ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ, കളക്ടറേറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണൽ ഓഫീസിലെ ഡെമോൺസ്‌ട്രേഷൻ സെന്റർ ആർ.ഡി .ഒ കെ.ബാലഗോപാലൻ, കാസർകോട് റവന്യൂ ഡിവിഷണൽ ഓഫീസിലെ ഡെമോൺസ്‌ട്രേഷൻ സെന്റർ ആർ.ഡി.ഒ ബിനു ജോസഫ് എന്നിവർ ഉദ്ഘാടനം ചെയ്തു.