അമ്മത്തൊട്ടിൽ നവീകരിക്കണം കാസർഗോഡ് ജില്ലാ ശിശുക്ഷേമ സമിതി
കാസർഗോഡ് ജനറൽ ആശുപത്രിയ്ക്ക് സമീപം അമ്മത്തൊട്ടിൽ നവീകരിക്കുന്നതിന് നടപടി അനിവാര്യമാണെന്ന് ജില്ല ശിശുക്ഷേമ സമിതി. എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം ഉപയോഗിച്ചോ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ശിശുക്ഷേമ സമിതി ജനറൽബോഡിയോഗം അഭ്യർത്ഥിച്ചു.
Nov 10, 2025, 19:36 IST
കാസർഗോഡ് : കാസർഗോഡ് ജനറൽ ആശുപത്രിയ്ക്ക് സമീപം അമ്മത്തൊട്ടിൽ നവീകരിക്കുന്നതിന് നടപടി അനിവാര്യമാണെന്ന് ജില്ല ശിശുക്ഷേമ സമിതി. എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം ഉപയോഗിച്ചോ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ശിശുക്ഷേമ സമിതി ജനറൽബോഡിയോഗം അഭ്യർത്ഥിച്ചു.
ജില്ലാ ശിശുക്ഷേമ സമിതി ജനറൽ ബോഡിയോഗം കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു എഡിഎംപി അഖിൽ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ടി എം എ കരീം റിപ്പോർട്ട് അവതരിപ്പിച്ചു ട്രഷറർ സി വി ഗിരീഷ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഒ എം ബാലകൃഷ്ണൻ മാസ്റ്റർ. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷൈനി ഐസക് ശിശുക്ഷേമ സമിതി അംഗങ്ങൾ സംസാരിച്ചു.