കാസർ​ഗോ‍ഡ് ഭരണ ഭാഷാ വാരാഘോഷം സംഘടിപ്പിച്ചു

ഭരണ ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ വകുപ്പ് ജില്ലാ തല ഉദ്ഘാടനം മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസിൽ നടന്നു. ജില്ലാ രജിസ്ട്രാർ ടി.എം ഫിറോസ് പരിപാടി ഉദ്ഘാടനം ചെയ്തു

 

കാസർ​ഗോ‍ഡ് : ഭരണ ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ വകുപ്പ് ജില്ലാ തല ഉദ്ഘാടനം മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസിൽ നടന്നു. ജില്ലാ രജിസ്ട്രാർ ടി.എം ഫിറോസ് പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള ഭാഷ മാധ്യമമാക്കിയുള്ള ഭരണത്തിലൂടെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭരണത്തിന്റെ ഗുണം ലഭിക്കുമെന്ന് ജില്ലാ രജിസ്ട്രാർ പറഞ്ഞു.

  പ്രശസ്ത നാടക പ്രവർത്തകനും എഴുത്തുകാരനുമായ ബി.എൻ സുരേഷ്  മുഖ്യാതിഥിയയി. മഞ്ചേശ്വരം സബ് രജിസ്ട്രാർ കെ. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. രഞ്ജു എം.വി,  ഗോവിന്ദ ഭട്ട്  എന്നിവർ സംസാരിച്ചു. തുടർന്ന് ഭരണഭാഷ പ്രതിജ്ഞ എടുത്തു. യോഗത്തിന് ഹെഡ് ക്ലാർക്ക്  കെ.സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.