കിനാനൂർ-കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജേണലിസത്തിൽ അതിഥി അധ്യാപക നിയമനം

കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷം, ജേണലിസം വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടവർ, ജനന തീയ്യതി

 

കാസർഗോഡ്  : കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2026-27 അധ്യയന വർഷം, ജേണലിസം വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടവർ, ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പാനലിൽ ഉൾപ്പെട്ടിട്ടുള്ള രജിസ്ട്രേഷൻ നമ്പറും സഹിതം ആഗസ്ത് 10 രാവിലെ 10.30 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് എത്തണം. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ, ഇല്ലാത്തവരെ പരിഗണിക്കും.
ഫോൺ: 04672235955, 9188900217.