കാഞ്ഞങ്ങാട് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഞാണിക്കടവ് താമസിക്കുന്ന ഭീമനടി കുന്നുംകൈ സ്വദേശിയായ നൗഫലിനെയെയാണ് കാഞ്ഞങ്ങാട് പൊലീസ് പിടികൂടിയത്.
Sep 19, 2024, 15:29 IST
കാസർഗോഡ്: കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഞാണിക്കടവ് താമസിക്കുന്ന ഭീമനടി കുന്നുംകൈ സ്വദേശിയായ നൗഫലിനെയെയാണ് കാഞ്ഞങ്ങാട് പൊലീസ് പിടികൂടിയത്.
ഇയാളുടെ കൈയ്യിൽ നിന്ന് 7 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഹോസ്ദുർഗ്ഗ് എസ് ഐ എൻ അൻസാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.