കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ സെൽഫ് എന്യുമറേഷൻ നടപടികൾ പൂർത്തിയാക്കി
കാഞ്ഞങ്ങാട് നഗരസഭ ചെയർമാർ വി.വി രമേശൻ ഡിജിറ്റലായി സ്വയം വിവരങ്ങൾ സമർപ്പിച്ച് സെൻസസ് സെൽഫ് എന്യൂമറേഷൻ ചെയ്തു. കൗൺസിലർമാരും ജീവനക്കാരും സെൽഫ് എന്യൂമറേഷന്റെ ഭാഗമായി.
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ ചെയർമാർ വി.വി രമേശൻ ഡിജിറ്റലായി സ്വയം വിവരങ്ങൾ സമർപ്പിച്ച് സെൻസസ് സെൽഫ് എന്യൂമറേഷൻ ചെയ്തു. കൗൺസിലർമാരും ജീവനക്കാരും സെൽഫ് എന്യൂമറേഷന്റെ ഭാഗമായി. കാഞ്ഞങ്ങാട് നഗരസഭയിൽ ലാപ്പ്‌ടോപ്പിൽ 34 ചോദ്യങ്ങളും പൂരിപ്പിച്ചാണ് സെൽഫ് എന്യൂറേഷൻ നടപടികൾ പൂർത്തിയാക്കിയത്.
തുടർന്ന് 11 അക്ക സെൽഫ് എന്യുമറേഷൻ ഐ.ഡിയും ലഭിച്ചു.കഴിഞ്ഞതവണയിൽ നിന്ന് വ്യത്യസ്തമായി കുടുംബങ്ങൾക്ക് നേരിട്ട് ഓൺലൈനായി വിവരങ്ങൾ നൽകുന്ന സെൽഫ് എന്യുമറേഷൻ സംവിധാനം ഇത്തവണ സെൻസസിന്റെ പ്രത്യേകതയാണ്. ആദ്യഘട്ടത്തിൽ സെൽഫ് എന്യുമറേഷൻ നടപടികൾ ജില്ലയിൽ 16ന് ആരംഭിച്ചു, 30ന് സമാപിക്കും. ജൂലൈ മാസത്തിൽ എന്യുമറേറ്റർമാർ വീട്ടിലെത്തി ഓൺലൈനായി സമർപ്പിച്ച ഉത്തരങ്ങൾ പരിശോധിച്ച് വിവരശേഖരണം നടത്തും.
വെബ്‌സൈറ്റ് വിലാസം 34 ചോദ്യങ്ങളാകും എന്യുമറേഷൻ ഫോമിൽ പൂരിപ്പിക്കാൻ ഉണ്ടാക്കുക. ഇംഗ്ലീഷ് ഉൾപ്പെടെ 16 ഭാഷകളിൽ വിവരങ്ങൾ നൽകാം. വിവരങ്ങൾ നൽകിയതിനു ശേഷം ഈമെയിലിൽ കൺഫർമേഷൻ ലഭിക്കും. അതിനുശേഷം ജൂലൈ ഒന്നു മുതൽ ജൂലൈ 30 വരെയുള്ള കാലയളവിലാണ് സെൻസസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുക.