കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം 19 മുതൽ
കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ 2025 ഡിസംബർ വിജ്ഞാപന പ്രകാരം കെ ടെറ്റ് പരീക്ഷയിൽ വിജയിച്ച് 2026 ജുലൈയിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിവരുടെ സർട്ടിഫിക്കറ്റ്
Sep 18, 2026, 19:36 IST
കാസർകോട് : കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ 2025 ഡിസംബർ വിജ്ഞാപന പ്രകാരം കെ ടെറ്റ് പരീക്ഷയിൽ വിജയിച്ച് 2026 ജുലൈയിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിവരുടെ സർട്ടിഫിക്കറ്റ് കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രാവിലെ പത്ത് മുതൽ അഞ്ച് വരെ വിതരണം ചെയ്യും. സർട്ടിഫിക്കറ്റ് വാങ്ങുന്നതിന് ഹാൾ ടിക്കറ്റ് സഹിതം ഹാജരാകണം. 19 ന് കാറ്റഗറി -1, 22 ന് കാറ്റഗറി- 2, 23 ന് കാറ്റഗറി -3, 24 ന് കാറ്റഗറി-4 , മുൻ പരീക്ഷകളിൽ വിജയിച്ച് സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിവർ എന്നിവർ സർട്ടിഫിക്കേറ്റ് കൈപ്പറ്റണം. ഫോൺ - 04994 230053.