' അറിയൂ ഈ നല്ല മാറ്റങ്ങള്‍ ജാഗ്രതാസദസ്സ് ' നടത്തി

​​​​​​​

 

കാസർകോട് :  ഉപഭോക്ത്യ അവകാശദിനാചരണത്തിന്റെ ഭാഗമായി പൊതു വിതരണ ഉപഭോകതൃകാര്യ വകുപ്പ് ''അറിയൂ ഈ നല്ല മാറ്റങ്ങള്‍ ജാഗ്രതാസദസ്സ് ' നടത്തി.കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ വന്ദന ബല്‍രാജ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഓഫീസര്‍ ടി.പി.ബാലാദേവി, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ അംഗം അഡ്വ.രാധാകൃഷണന്‍ പെരുമ്പള, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സൂപ്രണ്ട് എം.ജയപ്രകാശ് സ്വാഗതവും ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു നന്ദിയും പറഞ്ഞു. ഉപഭോക്ത്യ സംരക്ഷണ നിയമത്തെ കുറിച്ചും, ഹരിത ഉപഭോഗത്തെ കുറിച്ചും ക്ലാസ് നടന്നു. 

വിദ്യാര്‍ത്ഥികള്‍ക്കായി ഇ-കോമേഴ്സിന്റെയും ഡിജിറ്റല്‍ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്ത്യ സംരക്ഷണം എന്ന വിഷയം അടിസ്ഥാനമാക്കി ഉപന്യാസ മത്സരം, ഉപഭോക്ത്യ സംരക്ഷണ നിയമത്തെ കുറിച്ച് ഉള്ള ക്വിസ്സ് മത്സരങ്ങള്‍ എന്നിവയും നടത്തി. ഹൈസ്‌കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ എം.ദര്‍ശന (ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ കാഞ്ഞങ്ങാട്) ഒന്നാം സ്ഥാനവും ശ്രേയ എസ് ബാബു (എം.പി.എസ്. ഗവ.എച്ച്.എസ്.എസ് വെള്ളിക്കോത്ത് ) രണ്ടാം സ്ഥാനവും ടി.വി അഗ്രിമ (ഉദിനൂര്‍ ഗവ.എച്ച്.എസ്.എസ് ) മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ ഹരിഗോവിന്ദ് (എ.യു.പി സ്‌കൂള്‍ പള്ളിക്കര) ഒന്നാം സ്ഥാനവും, ആര്‍.ദീക്ഷിത (എം.പി.എസ്.ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത് ) രണ്ടാം സ്ഥാനവും ആര്‍.അശ്വിന്‍ രാജ് (രാജാസ് എച്ച്.എസ്.എസ്) മൂന്നാം സ്ഥാനവും നേടി. സുഭാഷ് ചന്ദ്ര ജയന്‍ ക്വിസ് മത്സരങ്ങള്‍ നിയന്ത്രിച്ചു.