കാഞ്ഞങ്ങാട് മിന്നൽ പരിശോധന: അനധികൃത മായി പുകയില ഉൽപ്പന്നങ്ങൾ വിറ്റ സ്ഥാപനങ്ങൾക്കെതിരെ കേസും പിഴയും

കേന്ദ്ര പുകയില നിയന്ത്രണ നിയമത്തിന് (COTPA) വിരുദ്ധമായി കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ കൂളിയങ്കലിൽ ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി.

 

കാഞ്ഞങ്ങാട് : കേന്ദ്ര പുകയില നിയന്ത്രണ നിയമത്തിന് (COTPA) വിരുദ്ധമായി കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ കൂളിയങ്കലിൽ ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ വിദ്യാലയ പരിസരത്ത് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ കൂളിയങ്കലിലെ സൂപ്പർമാർക്കറ്റിനെതിരെ കേസെടുത്തു. നിയമലംഘനം കണ്ടെത്തിയ കുളിയങ്കാവിലെ തന്നെ മറെറാരു കടയിൽ നിന്നും കോട്പ (COTPA) നിയമപ്രകാരം പിഴ ഈടാക്കുകയും ചെയ്തു. 

വിദ്യാലയങ്ങൾക്കും പൊതുസ്ഥലങ്ങൾക്കും സമീപമുള്ള നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായാണ് ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലാമെഡിക്കൽ ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് എം.ചന്ദ്രൻ, പെരിയ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ബിജു ബാലുശ്ശേരി, സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രി  ഹെൽത്ത് ഇൻസ്‌പെക്ടർ പി.മുരളീധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.ശ്രീകുമാർ, പി.തങ്കമണി, എം.എം നിമിഷ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.