കാസർകോട് ഗവൺമെന്റ് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം

കാസർകോട് ഗവൺമെന്റ് കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ രണ്ടിന് രാവിലെ പത്തിന് നടത്തും.

 

കാസർകോട്  :  കാസർകോട് ഗവൺമെന്റ് കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ രണ്ടിന് രാവിലെ പത്തിന് നടത്തും. 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദവും നെറ്റും പാസായവർക്ക് അപേക്ഷിക്കാം.കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.