മടിക്കൈ ഗവ. ഐ.ടി. ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
മടിക്കൈ ഗവ. ഐ.ടി. ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് എസ്.ടി കാറ്റഗറിയിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ജനുവരി 20 ന് രാവിലെ 10.30ന് കൂടികാഴ്ച നടകത്തും. യോഗ്യത- സിവിൽ എഞ്ചിനിയറിംഗ് ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ, ബിരുദം, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും,
Jan 15, 2026, 19:49 IST
കാസർകോട് : മടിക്കൈ ഗവ. ഐ.ടി. ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് എസ്.ടി കാറ്റഗറിയിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ജനുവരി 20 ന് രാവിലെ 10.30ന് കൂടികാഴ്ച നടകത്തും. യോഗ്യത- സിവിൽ എഞ്ചിനിയറിംഗ് ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ, ബിരുദം, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും,
അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സി.യും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐ മടിക്കൈയിൽ ഹാജരാകേണ്ടതാണ്. എസ്.ടി കാറ്റഗറിയിലുളള ജീവനക്കാരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിൽ നിന്നുളള ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതായിരിക്കും. ഫോൺ- 9961659895, 7012508582.