കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുകൾ
കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐ യിൽ ഒഴിവുള്ള വിവിധ ട്രേഡുകളിലെ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് ആഗസ്റ്റ് 18 രാവിലെ 11ന് അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

സർവേയർ, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, സെക്രട്ടേറിയൽ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡുകളിൽ വിവിധ സംവരണ വിഭാഗങ്ങളിലായി ഓരോ ഒഴിവ് വീതമുണ്ട്. സംവരണ വിഭാഗങ്ങളുടെ അഭാവത്തിൽ ബന്ധപ്പെട്ട ഒഴിവുകളിലേക്ക് ചട്ടപ്രകാരം മറ്റ് വിഭാഗങ്ങളെ പരിഗണിക്കും. വിശദ വിവരങ്ങൾക്ക്: 0471 241 8317.