ഭൂഗർഭജല സംരക്ഷണവും പരിപാലനവും അനിവാര്യം: കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ
കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭൂഗർഭജല ബോർഡിന്റെ (CGWB) കേരള റീജിയന്റെ ആഭിമുഖ്യത്തിൽ 'സുസ്ഥിര ഭൂഗർഭജല വികസനവും അക്വിഫർ ബേസിൻ പരിപാലനവും' എന്ന വിഷയത്തിൽ ഏകദിന പരിശീലന
കാസർകോട് :കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഭൂഗർഭജല ബോർഡിന്റെ (CGWB) കേരള റീജിയന്റെ ആഭിമുഖ്യത്തിൽ 'സുസ്ഥിര ഭൂഗർഭജല വികസനവും അക്വിഫർ ബേസിൻ പരിപാലനവും' എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പെരിയയിലെ കേരള കേന്ദ്ര സർവകലാശാല സബർമതി ഹാളിൽ നടന്ന പരിശീലനം കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സിദ്ധു പി. ആൽഗുർ ശില്പശാല ഉദ്ഘാടനം ചെയ്തു.
മൺസൂണിൽ ആവശ്യത്തിന് മഴ കിട്ടിയിട്ടും രൂക്ഷമായ കുടിവെള്ളക്ഷാമം കാരണം അക്കാദമിക കലണ്ടർ പോലും മാറ്റിയെഴുതേണ്ട സാഹചര്യമാണ് കേന്ദ്ര സർവകലാശാലയിൽ നിലനിൽക്കുന്നതെന്നു കേന്ദ്രസർവ്വകലാശാല സ്ഥിതി ചെയ്യുന്ന തേജസ്വിനി ഹിൽസിലും കാസർകോട് ജില്ലയിലും ശാശ്വതമായ ഭൂജലസംരക്ഷണത്തിന് ശാസ്ത്രീയമായ മാർഗങ്ങൾ അവംലബിക്കേണ്ടത് അനിവാര്യമാണെന്നും വൈസ് ചാൻസലർ പറഞ്ഞു. സി.ജി.ഡബ്ല്യു.ബി കേരള റീജിയൻ ഡയറക്ടർ ഡോ. ഡി. ജ്ഞാനസുന്ദർ അധ്യക്ഷതവഹിച്ചു. സീനിയർസയന്റിസ്റ്റ് എം. സന്താന സുബ്രഹ്‌മണി പരിപാടി അവതരിപ്പിച്ചു. കേരള കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗം മേധാവി പ്രൊഫ. എ.വി സിജിൻ കുമാർ സ്വാഗതവും അസോസിയേറ്റ് പ്രൊഫസർ ഡോ കെ സന്ദീപ് നന്ദിയും പറഞ്ഞു.
കാസർകോട് ജില്ലയിലെ ഭൂഗർഭജല സംരക്ഷണം, തണ്ണീർത്തട വികസനം, കൃത്രിമ പുനരുപയോഗ സംവിധാനങ്ങൾ എന്നിവ താഴെത്തട്ടിൽ ഫലപ്രദമായി നടപ്പിലാക്കാൻ ലക്ഷ്യമിട്ടാണ് ശില്പശാല ഒരുക്കിയിരിക്കുന്നത്. തുടർന്ന് സി.ജി.ഡബ്ല്യു.ബി ശാസ്ത്രജ്ഞർ വിവിധ വിഷയങ്ങളിൽ സാങ്കേതിക സെഷനുകൾക്ക് നേതൃത്വം നൽകി. 'ആപ്ലിക്കേഷൻ ഓഫ് ഹൈ-ഫ്രീക്വൻസി ഹൈഡ്രോളിക് ഹെഡ് ഡാറ്റ ഇൻ അക്വിഫർ ബേസിൻ മാനേജ്മെന്റ്' എന്ന വിഷയത്തിൽ റീജിയണൽ ഡയറക്ടർ. ഡി. ജ്ഞാനസുന്ദർ മുഖ്യപ്രഭാഷണം നടത്തി.
രണ്ടാമത്തെ സെഷനിൽ അക്വിഫർ മാനേജ്മെന്റ് സ്റ്റഡി - സ്‌പെഷ്യൽ റഫറൻസ് ടു കാസർകോട് ഡിസ്ട്രിക്ട്' എന്ന വിഷയത്തിൽ സയന്റിസ്റ്റ് എം. സന്താന സുബ്രഹ്‌മണി വിഷയം അവതരിപ്പിച്ചു. മൂന്നാമത്തെ സെഷനിൽ സ്യൂട്ടബിൾ മാനേജ്ഡ് അക്വിഫർ റീചാർജ് (ങഅഞ) മെത്തേഡ്‌സ് ആൻഡ് ദെയർ ആപ്ലിക്കേഷൻ ഇൻ കാസർഗോഡ് ഡിസ്ട്രിക്ട്' എന്ന വിഷയത്തിൽ സയന്റിസ്റ്റ് ഡോ. വി അനീഷ് കുമാർ വിഷയം അവതരിപ്പിച്ചു. കേരള കേന്ദ്ര സർവകലാശാല ജിയോളജി വകുപ്പ് മുൻ തലവൻ ഡോ മുത്തുമണി സംസാരിച്ചു, കേന്ദ്രസർ വ്യകലാശാലയ്ക്ക് പുറമേ ഗവ. കോളേജ് കാസർഗോഡിലെ ഗവേഷകരും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (MGNREGA) എൻജിനീയർമാരും മറ്റ് സാങ്കേതിക പ്രവർത്തകരും ശില്പശാലയിൽ പങ്കെടുത്തു. കാസർകോട് ജില്ല നേരിടുന്ന രൂക്ഷമായ ഭൂജല ക്ഷാമത്തിന് ശാശ്വത പരിഹാര കാണുന്നതിന് വാട്ടർ മാനേജ്മെൻ്റപ്ലാൻ യോഗം ചർച്ച ചെയ്തു.