സർക്കാർ ഗർഭിണികൾക്കും കുട്ടികൾക്കും പോഷകാഹാരം ഉറപ്പുവരുത്തി; എം.രാജഗോപാലൻ എം.എൽ.എ
ഗർഭിണികൾക്കും കുട്ടികൾക്കും പോഷകാഹാരം ഉറപ്പുവരുത്താൻ സാധിച്ചത് കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും നടത്തിയ കൂട്ടായ പ്രവർത്തനഫലമായാണെന്ന് എം രാജഗോപാലൻ എം.എൽ.എ പറഞ്ഞു. ഭക്ഷ്യ ഭദ്രത നിയമം 2013 മായി ബന്ധപ്പെട്ട് കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ തല വിജിലൻസ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.
കാസർഗോഡ് :ഗർഭിണികൾക്കും കുട്ടികൾക്കും പോഷകാഹാരം ഉറപ്പുവരുത്താൻ സാധിച്ചത് കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും നടത്തിയ കൂട്ടായ പ്രവർത്തനഫലമായാണെന്ന് എം രാജഗോപാലൻ എം.എൽ.എ പറഞ്ഞു. ഭക്ഷ്യ ഭദ്രത നിയമം 2013 മായി ബന്ധപ്പെട്ട് കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ തല വിജിലൻസ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.
ഭക്ഷ്യ ഭദ്രത നിയമവുമായി ബന്ധപ്പെട്ട് അധികം പരാതികൾ ജില്ലയിൽ വരാറില്ലെന്നും ഒറ്റപ്പെട്ട പരാതികൾ തീർപ്പാക്കാൻ സാധിക്കുന്നുണ്ടെന്നും യോഗത്തിൽ അധ്യക്ഷനായിരുന്ന എ.ഡി.എം.പി അഖിൽ പറഞ്ഞു. ചെള്ളില്ലാത്ത റേഷൻ അരി ജനങ്ങൾക്ക് കൊടുക്കാൻ സർക്കാരിനും അത് ഉറപ്പുവരുത്താൻ സംസ്ഥാന ഭക്ഷ്യ കമ്മീഷനും സാധിച്ചതായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി.രമേശൻ പറഞ്ഞു. എം.പി യുടെ പ്രതിനിധി അഡ്വക്കേറ്റ് സോജൻ.ജെ കുന്നേൽ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസർ കെ.എം ഷാജു സ്വാഗതവും ടി.നന്ദീഷ് നന്ദിയും പറഞ്ഞു.