അപ്പാര്‍ട്ട്‌മെന്റുകളിലെ മാലിന്യ വലിച്ചെറിയലിന് പിഴ ചുമത്തി കാസർകോട് ജില്ല  എന്‍ഫോഴ്‌സ്‌മെന്റ്  സ്‌ക്വാഡ്

 

കാസർകോട് : അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കെട്ടിട ഉടമകള്‍ക്ക് പിഴ ചുമത്തി.

 മഞ്ചേശ്വരം പഞ്ചായത്തിലെ  ഗേരിക്കട്ടെ റോഡിലുള്ള  അപാര്‍ട്‌മെന്റ് ഉടമയ്ക്ക് 10000 രൂപയും,ക്വാര്‍ട്ടേഴ്സ് ഉടമയ്ക്ക് 5000 രൂപയും പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടതിനും കത്തിച്ചയിനുമായി മഞ്ചേശ്വരത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്നും 5000 രൂപ തല്‍സമയ പിഴ ഈടാക്കിയിട്ടുണ്ട്.

 പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് മഞ്ചേശ്വരത്തെ എ വണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 5000 രൂപ തല്‍സമയ പിഴ ഈടാക്കി. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് വൃത്തികേടാക്കിയതിന്  സ്ഥാപന ഉടമകളില്‍ നിന്നും പഞ്ചായത്ത് രാജ് ആക്ട്  തല്‍സമയ പിഴ  ഈടാക്കിയിട്ടുണ്ട്.

 പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ്  സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രവീണ്‍ രാജ്, സ്‌ക്വാഡ് അംഗം ഫാസില്‍ ഇ കെ എന്നിവര്‍ പങ്കെടുത്തു.