കാസർഗോട് ജില്ലയിലെ വിവിധ ഭക്ഷ്യ യൂണിറ്റുകളിൽ ഭക്ഷ്യ കമ്മീഷൻ പരിശോധന നടത്തി
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി.രമേശന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകൾ, അങ്കണവാടികൾ, അമൃതംപൊടി നിർമാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
Nov 28, 2026, 19:35 IST
കാസർഗോട് : സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി.രമേശന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകൾ, അങ്കണവാടികൾ, അമൃതംപൊടി നിർമാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
ചെങ്കള പഞ്ചായത്തിലെ എടനീറിൽ പ്രവർത്തിക്കുന്ന അമൃതം പൊടി നിർമ്മാണ യൂണിറ്റ്, മുളിയാർ പഞ്ചായത്തിലെ പൊവ്വലിൽ പ്രവർത്തിക്കുന്ന അമൃതം പൊടി നിർമ്മാണ യൂണിറ്റ്, മുളിയാർ മാപ്പിള ജി.യു.പി.സകൂൾ, പൊവ്വലിലെ അങ്കണവാടി, റേഷൻകട എന്നിവിടങ്ങളിലാണ് കമ്മീഷൻ അംഗം സന്ദർശിച്ചത്. കാസർകോട് താലൂക്ക് സപ്ലൈ ഓഫീസർ കൃഷ്ണനായ്ക്, മഞ്ചേശ്വരം ശിശു വികസന പദ്ധതി ഓഫീസർ ഗീതകുമാരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ, നൂൺ മീൽ ഓഫീസർ, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.