കാസർഗോഡ് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ അധ്യാപക നിയമനം

പെരിയയിലുള്ള കാസർഗോഡ് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ  തസ്തികകളിൽ അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ജൂലൈ ആറിന് നടക്കും.

 

കാസർ​ഗോട് : പെരിയയിലുള്ള കാസർഗോഡ് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ  തസ്തികകളിൽ അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ജൂലൈ ആറിന് നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കിൽ കുറയാതെ നേടിയ ത്രിവൽസര ഡിപ്ലോമയാണ് യോഗ്യത. കൂടിക്കാഴ്ചക്ക് ഹാജരാകുന്നവർ അന്നേ ദിവസം രാവിലെ പത്തിനകം ബയോഡാറ്റ, എല്ലാ അക്കാദമിക, പരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും സഹിതം പോളിടെക്നിക് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ- 0467 2234020.