നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സ്‌ട്രോംഗ് റൂമുകളിലേക്ക് ' വിതരണം കാസർടഗോട് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ ഇലക്ട്രിക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ വി.ഇ ഷേർളിയും മറ്റു നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ്
കാസർടഗോട് : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ ഇലക്ട്രിക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ വി.ഇ ഷേർളിയും മറ്റു നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാരുടെ പ്രതിനിധികളും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസിൽ നിന്നും ഇ.വി.എം മെഷീനുകൾ ഏറ്റുവാങ്ങി. ആകെ 1418 ഇ.വി.എമ്മുകളാണ് ജില്ലാ കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെയർഹൗസിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ സ്‌ട്രോങ്ങ് റൂമുകളിലേക്ക് കൊണ്ടുപോകുന്നത്. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങൾക്കും വേണ്ടി വെയർഹൗസിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകളിൽ ചുമതലയുള്ള ജീവനക്കാർ അതാത് നിയോജക മണ്ഡലങ്ങൾക്ക് ലഭിക്കുന്ന മെഷീനുകളുടെ എണ്ണവും നമ്പരും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി. ഓരോ നിയോജകമണ്ഡലങ്ങൾക്കും അനുവദിച്ചിരിക്കുന്ന നമ്പറിലുള്ള ഇ.വി.എം തന്നെയാണോ ലഭിച്ചതെന്ന് ഈ ജീവനക്കാർ ഉറപ്പുവരുത്തി.
മഞ്ചേശ്വരം മണ്ഡലത്തിൽ 263 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും വിവിപാറ്റ് മെഷീനുകളുമാണ് വിതരണം ചെയ്യുന്നത്. കാസർകോട് മണ്ഡലത്തിൽ 250 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 272 വിവി പാറ്റ് മെഷീനുകളും വിതരണം ചെയ്യുന്നത്. ഉദുമ മണ്ഡലത്തിൽ 270 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 293 വി വിപാറ്റ് മെഷീനുകളും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 272 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 296 വിവി പാറ്റ് മെഷീനുകളും തൃക്കരിപ്പൂർ മണ്ഡലത്തിൽ 248 വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും 270 വിവി പാറ്റ് മെഷീനുകളുമാണ് വിതരണം ചെയ്യുന്നത്.
കളക്ടറേറ്റിൽ നിന്ന് പോലീസിന്റെ പ്രത്യേക സുരക്ഷാ അകമ്പടിയോടെ ജി.പി.എസ് ഘടിപ്പിച്ച വാഹനത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക. ഇ.വി.എം മാനേജ്‌മെന്റ് നോഡൽ ഓഫീസർ തദ്ദേശസ്വയഭരണം ജോയിന്റ് ഡയറക്ടർ ജയ്‌സൺ മാത്യു, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.എൻ ഗോപകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, കളക്ടറേറ്റ് ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് എ.രാജീവൻ, കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗം ജീവനക്കാരും വരണാധികാരികളുടെ ജീവനക്കാരും പങ്കെടുത്തു.