നവീന ആശയങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ വിദ്യാർത്ഥികളോടൊപ്പം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എൻ. ഷംസുദ്ദീൻ

ലോക ഫുട്ബോൾ മത്സര ഫൈനൽ ദിവസം അവധി പ്രഖ്യാപിച്ചതിൽ മാത്രമല്ല നവീന ആശയങ്ങൾ നടപ്പാക്കുന്നതിലും സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്കൊപ്പം ആണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എൻ. ഷംസുദ്ദീൻ പറഞ്ഞു

 

കാസർ​ഗോട് : ലോക ഫുട്ബോൾ മത്സര ഫൈനൽ ദിവസം അവധി പ്രഖ്യാപിച്ചതിൽ മാത്രമല്ല നവീന ആശയങ്ങൾ നടപ്പാക്കുന്നതിലും സംസ്ഥാന സർക്കാർ വിദ്യാർത്ഥികൾക്കൊപ്പം ആണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എൻ. ഷംസുദ്ദീൻ പറഞ്ഞു ഈ വർഷം  ഒക്ടോബറിൽ പ്ലസ് വൺ ഇംപ്രൂവ്മെൻ്റ്പരീക്ഷ നടത്തുന്നതും അതിൻറെ ഭാഗമാണ് വിദ്യാർത്ഥികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനാണ് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് ഒക്ടോബറിൽ നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു . കാസർകോട് ജില്ലയിൽ 10 പ്ലസ് വൺ ബാച്ച് അനുവദിച്ചു അതിൽ ഒരു കമ്പ്യൂടർ സയൻസ് ബാച്ച് ഈ വിദ്യാലയത്തിലാണ് മികച്ച വിജയം കൈവരിച്ചിട്ടുള്ള ഈ സ്ക്കൂളിന് അർഹതപ്പെട്ട അംഗീകാരമാണിത് കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിച്ച് പിന്നോക്കം നിൽക്കുന്ന ജില്ലകളിൽ വിദ്യാഭ്യാസപുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു ഹയർസെക്കൻഡറി സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയറുകൾ ആരംഭിച്ച തും ഹൈസ്കൂളുകളിൽ എ ഐ പഠനം സാധ്യമാക്കിയതും ഇതിൻ്റെ ഭാഗമാണ് 

വിദ്യാഭ്യാസ മേഖലയിലെ ആധുനിക അടിസ്ഥാന സൗകര്യ വികസനം നാടിന്റെ സമഗ്ര പുരോഗതിക്ക് അനിവാര്യമാണെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു. പടന്ന വി.കെ.പി. കെ.എച്ച്.എം. എം.ആർ.വി. ഹയർ സെക്കൻഡറി സ്കൂളിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിജ്ഞാനവും മികച്ച പഠനാന്തരീക്ഷവും ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സന്ദീപ് വാര്യർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. 

സ്കൂൾ മാനേജർ അഡ്വ. ടി. എം. സി. കുഞ്ഞബ്ദുള്ള സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ചു.പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി. സുബൈദ, പടന്ന ജമാഅത്തുൽ ഇസ്ലാം ദർസ് മഹല്ല് പരിപാലന കമ്മിറ്റി പ്രസിഡന്റ് ഇൻ-ചാർജ്ജ് കെ. ഷംസുദ്ദീൻ ഹാജി, ജനറൽ സെക്രട്ടറി യു. കുഞ്ഞുമൊയ്തീൻ കുട്ടി ഹാജി, ഉന്നതാധികാര സമിതി കൺവീനർ എൻ. ബി. ഹൈദർ ഹാജി, സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി. കെ. സി. റഊഫ് ഹാജി, ട്രഷറർ പി. കെ. സി. നാസർ ഹാജി, വൈസ് പ്രസിഡന്റ് വി. കെ. പി. ഇസ്മായിൽ ഹാജി, സ്കൂൾ ഹെഡ്മിസ്ട്രസ് വി. കെ. ശശികല, വാർഡ് മെമ്പർ വി. കെ. കുഞ്ഞബ്ദുള്ള ബോംബൈ, പടന്ന മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ. എം. റഹ്മാൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ടി. കെ. സി. മുഹമ്മദലി ഹാജി, പടന്നമുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  പി. വി. മുഹമ്മദ് അസ്ലം, എസ്. സി. മുഹമ്മദ് ഹാജി, അബൂബക്കർ പാണ്ഡ്യാല, കാസർകോട് ഡി.സി.സി.  പ്രസിഡന്റ് പി. കെ. ഫൈസൽ, മുൻ എം എൽ എ എം സി ഖമറുദീൻ തൃക്കരിപ്പൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് വി കെ കെ ബാവ ഐ.യു.എം.എൽ. പടന്ന പഞ്ചായത്ത് പ്രതിനിധി ടി. പി. മുത്തലിബ്, സി.പി.ഐ. എം പടന്ന പഞ്ചായത്ത് പ്രതിനിധി പി. കെ. പവിത്രൻ, ബിദായത്തുൽ ഇസ്ലാം കമ്മിറ്റി പ്രസിഡന്റ് വി. കെ. ഷാജഹാൻ, റഹ്മാനിയ സ്കൂൾ മാനേജർ ടി. കെ. അസീസ് എന്നിവർ സംസാരിച്ചു.

സ്കൂൾ അലുമ്നി അസോസിയേഷൻ പ്രസിഡന്റ് കെ. ഹുസൈനാർ കുഞ്ഞി, സെക്രട്ടറി വി. കെ. പി. ഫത്താഹ്, പി.ടി.എ. പ്രസിഡന്റ് എം. കെ. അഷ്റഫ്, മദർ പി.ടി.എ. പ്രസിഡന്റ് ആയിഷ കെ., ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് പി. ഹരീന്ദ്രൻ, ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റന്റ് വി. സഞ്ജയ്, വി.എച്ച്.എസ്.ഇ. സീനിയർ അസിസ്റ്റന്റ് എം. വി. ഷീബ, ഡെക്കറേഷൻ കമ്മിറ്റി കൺവീനർ ജോബി എബ്രഹാം, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ആരതി, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ടി. അനീഷ്, വി.എച്ച്.എസ്.ഇ. സ്റ്റാഫ് സെക്രട്ടറി ടി. കെ. മായ എന്നിവർ സംബന്ധിച്ചു.
ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. സി. ശിഹാബ് സ്വാഗതവും വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ എൻ. പി. നാസർ നന്ദിയും പറഞ്ഞു.