വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു തവണ അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല അത് ഇരട്ടിപ്പിന് ഇടയാക്കും

കാസറഗോഡ് മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായിഫോം 6 ലും 6A യിലും അപേക്ഷ ലഭിച്ചുവരുന്നുണ്ട്.

 

കാസറഗോഡ് : കാസറഗോഡ് മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായിഫോം 6 ലും 6A യിലും അപേക്ഷ ലഭിച്ചുവരുന്നുണ്ട്.ഒരു പ്രാവശ്യം അപേക്ഷ നൽകിയ ആളുകൾ തന്നെ വീണ്ടും അപേക്ഷ നൽകുന്നതിനാൽ ഇരട്ടിപ്പ് വരാനുളള സാധ്യത കൂടുതലാണെന്നും വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് വരാതെ നോക്കുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും കാസർഗോഡ് നിയോജക മണ്ഡലം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ആയ കാസർഗോഡ് റവെന്യൂ ഡിവിഷണൽ ഓഫീസർ ബിനു ജോസഫ് അറിയിച്ചു. ഇതിനാൽ അപേക്ഷകൾ നിരസിക്കേണ്ട സാഹചര്യവും കൂടുതലാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

അപേക്ഷകർക്ക് ഇലക്ഷൻ കമ്മീഷന്റെ പോർട്ടൽ വഴി ലഭിക്കുന്ന റഫറൻസ് നമ്പറുകൾ ഉപയോഗിച്ച് നിലവിലെ സ്ഥിതി പരിശോധിച്ച് മാത്രം പുതിയ അപേക്ഷകൾ സമർപ്പിക്കണമെന്നും മുൻപ് നൽകിയിട്ടുള്ള അപേക്ഷ സ്വീകരിച്ചിട്ടുണ്ടെങ്കിൽ രണ്ടാമത് അപേക്ഷ നൽകരുതെന്നും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യുന്ന ഡിക്ലറേഷന് വിരുദ്ധമായതിനാൽ ഇത് കുറ്റകരമായ പ്രവർത്തി ആയി കണക്കാക്കി ഇത്തരക്കാർക്കെതിരെ 1950 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 31 ഉം ഇരട്ട രജിസ്ട്രേഷൻ തടയുന്നതിനായി പ്രസ്തുത നിയമത്തിലെ തന്നെ വകുപ്പ് 17 പ്രകാരവും നിയമ നടപടികൾ സ്വീകരിക്കുന്നതിന് നിർബന്ധിതമാകുമെന്നും ഇലക്ടറൽ രെജിസ്ട്രേഷൻ ഓഫീസർ കൂടിയായ കാസർഗോഡ് റവന്യൂ ഡിവിഷണൽ ഓഫീസർ അറിയിച്ചു.

ഉദുമ മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായിഫോം 6 ലും 6A യിലും അപേക്ഷ ലഭിച്ചുവരുന്നുണ്ട്.
ഒരു പ്രാവശ്യം അപേക്ഷ നൽകിയ ആളുകൾ തന്നെ വീണ്ടും അപേക്ഷ നൽകുന്നതിനാൽ ഇരട്ടിപ്പ് വരാനുളള സാധ്യത കൂടുതലാണെന്നും വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് വരാതെ നോക്കുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും ഉദുമ നിയോജക മണ്ഡലം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ആയ ഡെപ്യൂട്ടി കളക്ടർ എം റമീസ് രാജ അറിയിച്ചു. 

ഇതിനാൽ അപേക്ഷകൾ നിരസിക്കേണ്ട സാഹചര്യവും കൂടുതലാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അപേക്ഷകർക്ക് ഇലക്ഷൻ കമ്മീഷന്റെ പോർട്ടൽ വഴി ലഭിക്കുന്ന റഫറൻസ് നമ്പറുകൾ ഉപയോഗിച്ച് നിലവിലെ സ്ഥിതി പരിശോധിച്ച് മാത്രം പുതിയ അപേക്ഷകൾ സമർപ്പിക്കണമെന്നും മുൻപ് നൽകിയിട്ടുള്ള അപേക്ഷ സ്വീകരിച്ചിട്ടുണ്ടെങ്കിൽ രണ്ടാമത് അപേക്ഷ നൽകരുതെന്നും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യുന്ന ഡിക്ലറേഷന് വിരുദ്ധമായതിനാൽ ഇത് കുറ്റകരമായ പ്രവർത്തി ആയി കണക്കാക്കി ഇത്തരക്കാർക്കെതിരെ 1950 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 31 ഉം ഇരട്ട രജിസ്ട്രേഷൻ തടയുന്നതിനായി പ്രസ്തുത നിയമത്തിലെ തന്നെ വകുപ്പ് 17 പ്രകാരവും നിയമ നടപടികൾ സ്വീകരിക്കുന്നതിന് നിർബന്ധിതമാകുമെന്നും ഇ ആർ ഓ അറിയിച്ചു..

 മഞ്ചേശ്വരം മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായിഫോം 6 ലും 6A യിലും അപേക്ഷ ലഭിച്ചുവരുന്നുണ്ട്.ഒരു പ്രാവശ്യം അപേക്ഷ നൽകിയ ആളുകൾ തന്നെ വീണ്ടും അപേക്ഷ നൽകുന്നതിനാൽ ഇരട്ടിപ്പ് വരാനുളള സാധ്യത കൂടുതലാണെന്നും വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് വരാതെ നോക്കുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും മഞ്ചേശ്വരം നിയോജക മണ്ഡലം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ആയ ഡെപ്യൂട്ടി കളക്ടർ രഘുമണി വി. പി. അറിയിച്ചു. ഇതിനാൽ അപേക്ഷകൾ നിരസിക്കേണ്ട സാഹചര്യവും കൂടുതലാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 അപേക്ഷകർക്ക് ഇലക്ഷൻ കമ്മീഷന്റെ പോർട്ടൽ വഴി ലഭിക്കുന്ന റഫറൻസ് നമ്പറുകൾ ഉപയോഗിച്ച് നിലവിലെ സ്ഥിതി പരിശോധിച്ച് മാത്രം പുതിയ അപേക്ഷകൾ സമർപ്പിക്കണമെന്നും മുൻപ് നൽകിയിട്ടുള്ള അപേക്ഷ സ്വീകരിച്ചിട്ടുണ്ടെങ്കിൽ രണ്ടാമത് അപേക്ഷ നൽകരുതെന്നും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യുന്ന ഡിക്ലറേഷന് വിരുദ്ധമായതിനാൽ ഇത് കുറ്റകരമായ പ്രവർത്തി ആയി കണക്കാക്കി ഇത്തരക്കാർക്കെതിരെ 1950 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 31 ഉം ഇരട്ട രജിസ്ട്രേഷൻ തടയുന്നതിനായി പ്രസ്തുത നിയമത്തിലെ തന്നെ വകുപ്പ് 17 പ്രകാരവും നിയമ നടപടികൾ സ്വീകരിക്കുന്നതിന് നിർബന്ധിതമാകുമെന്നും ഇ ആർ ഓ കൂട്ടിച്ചേർത്തു.