ആരിക്കാടിയിൽ ജില്ലാ കളക്ടർ കയാക്കിംഗ് നടത്തി; ടൂറിസം വികസനത്തിന് പുതു ജീവൻ
: കുമ്പള ടൂറിസം പ്രൊജക്ടിൽ പൂർത്തീകരിച്ച ആരിക്കാടി കയാക്കിംഗ് കേന്ദം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് കയാക്കിംഗിൽ പങ്കെടുത്തു .കളക്ടർ സ്വയം സ്റ്റാന്റിംങ് കയാക്കിംങ്ങും , സിറ്റിങ് കയാക്കിംങ്ങും നടത്തി
കാസർഗോട് : കുമ്പള ടൂറിസം പ്രൊജക്ടിൽ പൂർത്തീകരിച്ച ആരിക്കാടി കയാക്കിംഗ് കേന്ദം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് കയാക്കിംഗിൽ പങ്കെടുത്തു .കളക്ടർ സ്വയം സ്റ്റാന്റിംങ് കയാക്കിംങ്ങും , സിറ്റിങ് കയാക്കിംങ്ങും നടത്തി പ്രചോദനമായി.ജില്ലയിലെ സ്പോർട്‌സ് മേഖലയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും പ്രത്യേക പരിഗണന നൽകി ജില്ലാ കളക്ടർ നടത്തിയ വികസനപ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണ് അതിൻ്റെ ഭാഗമായാണ് കുമ്പള ടൂറിസം പദ്ധതിയുടെ അവശേഷിക്കുന്ന പ്രവർത്തികൾ നടന്നു വരുന്നത്
ജില്ലാ കളക്ടർ തുടർച്ചയായി അവലോകന യോഗങ്ങൾ വിളിച്ചുചേർത്താണ് കുമ്പള ടൂറിസം പദ്ധതി പ്രവർത്തനം ഊർജിതമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ പദ്ധതി എ കെ എം അഷറഫ് എം എൽ എ ഉദ്ഘാടനം ചെയ്തിരുന്ന വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടർ യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു കാസർകോട് ജില്ലയിൽ പ്രധാന റൂറൽ ടൂറിസം കേന്ദ്രമായി വികസി പ്പിക്കുന്നതിന് ലക്ഷ്യമിട്ട് കയാക്കിങ്ങിന് പുറമേ തുടർന്നുള്ള വികസന പ്രവർത്തനങ്ങളും നടന്നുവരികയാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു .
ചിൽഡ്രൻസ് പാർക്ക് നിർമ്മാണം നടന്നു വരികയാണ് കുമ്പള റൂറൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കിദൂർ ബയോഡൈവേഴ്സിറ്റി സെന്റർ ആരിക്കാടി വാക്ക് വ്വേ എന്നീ പദ്ധതിയ്ക്ക് 2.75 കോടി രൂപയുടെ ഭരണാനുമതി കാസറഗോഡ് വികസന പാക്കേജിൽ ലഭിച്ചിരുന്നു. കിദൂർ ബയോ ഡൈവേഴ്സിറ്റി സെന്ററിൽ പക്ഷിനിരീക്ഷണത്തിനുള്ള രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചാണ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്
ആരിക്കാടി വാക്ക് വ്വേയിൽ 60 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് പൂർത്തീകരിച്ചിട്ടുള്ളത്. രണ്ട് കിയോസ്ക്കുകൾ, സിറ്റിംങ് ബെഞ്ച് വാക്ക് വ്വേ എന്നിവ ഒരുക്കിയിട്ടുണ്ട്.