കാസർഗോട് ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ഒളിമ്പിക് റൺ ജില്ലാ കളക്ടർ ഫ്‌ളാഗ് ഓഫ് ചെയ്തു
ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കാസർകോട് സിവിൽസ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച് ഉദയഗിരി ജില്ലാ സ്പോർട്സ് അക്കാദമി പരിസരം വരെ സംഘടിപ്പിച്ച ഒളിമ്പിക് റൺ കാസർകോട് ജില്ലാ കളക്ടർ
കാസർഗോട് : ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കാസർകോട് സിവിൽസ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച് ഉദയഗിരി ജില്ലാ സ്പോർട്സ് അക്കാദമി പരിസരം വരെ സംഘടിപ്പിച്ച ഒളിമ്പിക് റൺ കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ഒളിമ്പിക് റണ്ണിനു മുൻപായി സുംബ വാം അപ് സെഷനും ഉണ്ടായിരുന്നു.
ഒളിമ്പിക് റണ്ണിൽ ഉടനീളം ജില്ല കളക്ടരും ഓടി. പരിപാടിയിൽ ദേശീയ ഫെൻസിങ്ങ് കേഡറ്റിൽ വെങ്കല മെഡൽ നേടിയ അനൈത നമ്പ്യാരെ കളക്ടർ അനുമോദിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ജില്ലാ കളക്ടർക്ക് ഉപഹാരം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പള്ളം നാരായണൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രധിനിധി പി.പി അശോകൻ മാസ്റ്റർ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അശോകൻ ധർമ്മത്തടുക്ക എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗങ്ങൾ, കായിക അസോസിയേഷൻ പ്രതിനിധികൾ, സ്പോർട്സ് അക്കാദമി കായികതാരങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ, എന്നിവർ റണ്ണിൽ പങ്കാളികളായി. സമാപന പരിപാടിയിൽ സ്പോർട്സ് ആയുർവേദ ബോധവൽക്കരണ ക്ലാസ് നടത്തി.