പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഒന്നാംഘട്ട പരിശീലനം ആരംഭിച്ചു; ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു

കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദുമ,മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥർക്കുമുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു

 

കാസർ​ഗോട് : കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദുമ,മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥർക്കുമുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ടി.ഐ.എച്ച്.എസ്.എസ് നയൻമാർമൂലയിൽ നടക്കുന്ന ഉദുമ നിയോജക മണ്ഡലം പരിശീലനപരിപാടിയുടെ ആദ്യ ദിവസമായ ചൊവ്വാഴ്ച രണ്ട് തവണകളായി നടന്ന പരിശീലനത്തിൽ അറുന്നൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. തിരഞ്ഞെടുപ്പ് സംസ്ഥാനതല മാസ്റ്റർ ട്രെയ്‌നർമാരായ ഗോവിന്ദ പൈ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ടി.സജിത് കുമാർ, സംസ്ഥാന ജി.എസ്.ടി ഓഫീസ് ടാക്‌സ് ഓഫീസർ മധു കരിമ്പിൽ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ എം.വത്സൻ, ജില്ലാതല വമാസ്റ്റർ ട്രെയ്‌നർമാരായ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓവർസിയർ കെ.പത്മനാഭൻ, നിയോജകമണ്ഡലം തല മാസ്റ്റർ ട്രെയ്‌നർമാർ തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു. അറുനൂറോളം ഉദ്യോഗസ്ഥ പരിശീലനത്തിൽ പങ്കെടുത്തു.

മഞ്ചേശ്വരം കാസർകോട് ഗവൺമെന്റ് കോളേജിൽ നടന്ന പരിശീലന പരിപാടിയിൽ സംസ്ഥാനതല മാസ്റ്റർ ട്രെയിനർമാരായ പി.സജിത്ത്, വത്സൻ കരിവെള്ളൂർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലാതല മാസ്റ്റർ ട്രെയിനർമാരായ ബി.അജിത് കുമാർ, എം.ബി ലോകേഷ്, ജയരാജൻ എന്നിവരും ക്ലാസുകൾ കൈകാര്യം ചെയ്തു.

അസംബ്ലിതല മാസ്റ്റർ ട്രെയിനർമാരായ പി.എ മുഹമ്മദ് ഹാരിസ്, പി.പി അനീഷ്, ഷഹീം ഫാരിസ്, എം.ജമാലുദ്ദീൻ, എ.ജെ അനസ്, എ.തസ്ലീനുള്ള, എ.അബ്ദുൾ റഹ്‌മാൻ, എ.രത്‌നാകരൻ, എം.കൃഷ്ണൻ, ശ്രീജിത്ത് ജി നായർ, അബ്ദുൾ ബഷീർ എന്നിവർ വിവിധ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. പരിശീലനം നാളെയും തുടരും.

ഈ മാസം 26, 27 തീയതികളിൽ കാസർകോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലേക്കുള്ള പരിശീലന പരിപാടി നടക്കും. ജില്ലയിൽ ആകെ 1146 ബൂത്തുകളിലേക്കുള്ള പോളിംഗ് ചുമതലകൾക്കായി 1606 പ്രിസൈഡിങ് ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. ഇതിൽ 868 സ്ത്രീകളും 738 പുരുഷന്മാരും ആണുള്ളത്. ജില്ലയിൽ നിയമിച്ച ഫസ്റ്റ് പോളിംഗ് ഓഫീസർമാരുടെ എണ്ണവും 1606 ആണ്. ഇതിൽ 1020 സ്ത്രീകളും 586 പുരുഷന്മാരും ഉണ്ട്. 3212 പോളിംഗ് ഓഫീസർമാരെ നിയമിച്ചതിൽ 2047 സ്ത്രീകളും 1165 പുരുഷന്മാരും ആണുള്ളത്.