കാസർകോടിൻ്റെ സമഗ്ര വികസനത്തിന് വിദഗ്ദ നിർദ്ദേശങ്ങൾ സമർപ്പിച്ച് പതിനഞ്ചാം പഞ്ചവത്സര പദ്ധതി ജില്ലാതല യോഗം

ബേക്കൽ ബീച്ച് പാർക്കിൽ നടന്ന ആശയ അഭിപ്രായ രൂപീകരണ ജില്ലാതല സംഗമം ജില്ലയുടെ വികസന പ്രശ്നങ്ങൾ സമഗ്രമായി വിശകലനം ചെയ്യുന്നതിനും ആശയങ്ങൾ അവരിപ്പിക്കുന്നതിനുള്ള പൊതുവേദിയായി ജില്ലയിലെ എം പി, എം എൽ എ മാർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാർ വിവിധ

 

കാസർ​ഗോട് : ബേക്കൽ ബീച്ച് പാർക്കിൽ നടന്ന ആശയ അഭിപ്രായ രൂപീകരണ ജില്ലാതല സംഗമം ജില്ലയുടെ വികസന പ്രശ്നങ്ങൾ സമഗ്രമായി വിശകലനം ചെയ്യുന്നതിനും ആശയങ്ങൾ അവരിപ്പിക്കുന്നതിനുള്ള പൊതുവേദിയായി ജില്ലയിലെ എം പി, എം എൽ എ മാർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാർ വിവിധ മേഖലകളിലെ വിഷയ വിദഗ്ധർ അക്കാദമിക രംഗത്തെ വിദഗ്ധർ എന്നിവർ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗങ്ങൾക്കു മുന്നിൽ ആശയങ്ങളും അഭിപ്രായങ്ങളും അവതരിപ്പിച്ചു സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗങ്ങളായ ഡോ. പി. പി. ബാലൻ, ശ്രീധർ രാധാകൃഷ്ണൻ വരുൺ സന്തോഷ് , അബ്ദുൾ റഹിം ജില്ലാകളക്ടർ ശ്രീധന്യ സുരേഷ് എന്നിവർ വിവരങ്ങൾ കേൾക്കുകയും പ്ലാനിംഗ് ബോർഡിൻ്റെ  അഭിപ്രായങ്ങൾ അവതരിപ്പിക്കുകയും ചെയ്തു

കേരളത്തിലെ വളർച്ചയ്ക്കു വേണ്ടിയാണ് പ്രവർത്തനമാണ് പതിനഞ്ചാം പഞ്ചവത്സര പദ്ധതിയിൽ ഊന്നൽ നൽകുന്നതെന്ന് പ്ലാനിംഗ് ബോർഡ് അംഗങ്ങൾ അറിയിച്ചു തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് തദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണം സ്വന്തം വരുമാനം വർധിപ്പിക്കുന്നതിന് ഊന്നൽ നൽകണമെന്ന് നിർദ്ദേശിച്ചു

കാർഷിക വിഭവങ്ങൾ പഴം പച്ചക്കറി ഉൽപന്നങ്ങളുടെ സംസ്കരണത്തിന് മെഗാ വ്യവസായ പാർക്ക് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നു കൃഷി,  മാർക്കറ്റിംഗ് എന്നിവയെല്ലാം അതിൽ ഉൾപ്പെടണം സമഗ്ര നഗരവികസന പദ്ധതി നടപ്പിലാണണം

ജില്ലയുടെ വിഭവശേഷ സമഗ്രമായി പഠിക്കണമെന്നും അതിനായി വിദഗ്ധ സമിതി രൂപീകരിക്കണം. ടൂറിസം മേഖലയിൽ എക്സിപിരിയൻസ് ടൂറിസം ബീച്ച് ടൂറിസം അഡ്വഞ്ചർ ടൂറിസം കൾച്ചറൽ ടൂറിസം ഫാം ടൂറിസം അഗ്രികൾചറൽ ടൂറിസം തുടങ്ങി ടൂറിസം പ്രാധാന്യം നൽകുന്നതിനോടൊപ്പം ടൂറിസം സർക്യൂട്ട് രൂപപ്പെടുത്തണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ജലസംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും പ്രധാന പരിഗണന നൽകി സുസ്ഥിര വികസന ആശയങ്ങൾ യാഥാർത്യമാക്കണമെന്ന് നിർദേശിച്ചു കേരള പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഭൂമി സ്വകാര്യസംരംഭകരെ കൂടി ഉൾപ്പെടുത്തി PPP മാതൃകയിൽ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ഐടി മേഖലയിൽ ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗുകൾ പുനരാരംഭിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചു .പ്രവാസി കേരളിയരുടെ നേതൃത്വത്തിൽ ജില്ലയിൽ നൂതന വ്യവസായ സംരംഭങ്ങൾ ആരംഭിക്കണം ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്ക് പ്രധാന പരിഗണന നൽകണമെന്ന് നിർദ്ദേശിച്ചുപങ്കാളിത്ത സമ്പദ് വ്യവസ്ഥ ശക്തി പ്പെടുത്തി കേരള വികസനം മെച്ചപ്പെടുത്തുക ക കയാണ് പ്ലാനിംഗ് ബോർഡ് ലക്ഷ്യമിടുന്നതെന്ന് വൈസ് ചെയർമാൻ പറഞ്ഞു.രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായി.എം.എൽ.എമാരായ എ. കെ എം.അഷറഫ്, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കല്ലട്ര മാഹിൻ ഹാജി, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, ജില്ലാതല ഉദ്യോഗസ്ഥർ, വിഷയമേഖലാ വിദഗ്ധർ, ഗവേഷകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ ആദ്യ സെഷനിൽ പങ്കെടുത്തു.

രണ്ടാം സെഷനിൽ അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങൾ, വിവിധ വിഷയമേഖലകളിലെ വിദഗ്ധർ, സംരംഭകർ എന്നിവരുമായി ആശയരൂപീകരണ ചർച്ച നടന്നു. ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ശ്രീധർ രാധാകൃഷ്ണൻ, വരുൺ സന്തോഷ്, ഡോ. പി. പി. ബാലൻ, സി.എച്ച്. അബ്ദുൽ റഹീം,  ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. ബി. എം.അനിൽകുമാർ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. വ്യവസായം, ടൂറിസം, എൻഡോസൾഫാൻ പുനരധിവാസം, ജെൻഡർ, ട്രാൻസ്‌ജെൻഡർ, ശിശുവികസനം, ഭാഷാ ന്യൂനപക്ഷങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, കലാ-കായിക മേഖലകൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധരും ഉദ്യോഗസ്ഥരും ആശയങ്ങൾ പങ്കുവെച്ചു.

മഴക്കാലത്ത് ജില്ലയിൽ നിന്ന് കടലിലേക്ക് ഒഴുകിയെത്തുന്ന ജലം ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന നിർദേശം ഉയർന്നു. വടക്കൻ കാസർകോട്ടിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും തീരദേശ-മലയോര മേഖലകളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങളും ചർച്ചയായി. കാസർകോടിന്റെ വടക്കൻ മേഖലയിലെ ടൂറിസം സാധ്യതകൾ കൂടുതൽ വികസിപ്പിക്കണമെന്നും ടൂറിസം വിദഗ്ധർ അഭിപ്രായപ്പെട്ടു.ജില്ലയിൽ ഐ.ടി പാർക്കുകളും സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്ററുകളും സ്ഥാപിക്കണം. കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളുടെ വികസനം ആസൂത്രിത നഗരവികസന പദ്ധതികൾക്കനുസൃതമായി മുന്നോട്ടുകൊണ്ടുപോകണം. കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണത്തിന് പ്രാധാന്യം നൽകി മഞ്ചേശ്വരത്ത് മെഗാ വ്യവസായ പാർക്ക് സ്ഥാപിക്കണമെന്നും വ്യവസായ മേഖലയിലെ വിദഗ്ധർ നിർദേശിച്ചു.

എൻഡോസൾഫാൻ ബാധിതരുടെ പുനരധിവാസത്തിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കണം. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകി ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. യുവജനങ്ങളെ വിവിധ മേഖലകളിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നും നിർദേശിച്ചു.സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും പൊതുജനങ്ങളെയും വിവിധ മേഖലകളിലെ വിദഗ്ധരെയും ഒരുമിച്ചിരുത്തി ജില്ലാതലത്തിൽ ആശയരൂപീകരണം നടത്തുന്നത് ആദ്യമായാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തൊഴിൽ ദാതാക്കളാക്കുകയെന്ന ആശയവും പതിനഞ്ചാം പഞ്ചവത്സര പദ്ധതി മുന്നോട്ടുവയ്ക്കുന്നു. പ്രാദേശിക നിക്ഷേപകരെ ഉൾപ്പെടുത്തി യോഗങ്ങൾ സംഘടിപ്പിച്ച് വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഇടപെടലുകൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്താനും ലക്ഷ്യമിടുന്നു.