ലഹരി വിരുദ്ധ പ്രവർത്തനം ഊർജിതമാക്കണം: ദീനാമ്മ റോയി
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനം കൂടുതൽ ഊർജിതമാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനം കൂടുതൽ ഊർജിതമാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. സ്‌കൂൾ, കോളജ് പരിസരങ്ങളിലെ ലഹരിമാഫിയയുടെ പ്രവർത്തനം നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കലക്ടറേറ്റിൽ നടന്ന വ്യാജമദ്യ നിയന്ത്രണ ജില്ലാതല ജനകീയ സമിതി യോഗത്തിൽ ദീനാമ്മ റോയി പറഞ്ഞു.
എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ നടപടി യോഗത്തിൽ വിശദീകരിച്ചു. സ്‌കൂൾ പ്രവർത്തന സമയങ്ങളിലും വൈകിട്ട് അടയ്ക്കുമ്പോഴും യൂണിഫോമിലും മഫ്തിയിലും എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനയും പട്രോളിംഗുമുണ്ട്. വ്യാജവാറ്റ് നടക്കാൻ സാധ്യതയുള്ള മേഖലകളിൽ വനം വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുന്നു.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകളിൽ കർശന നിരീക്ഷണമുണ്ട്. ജില്ലയിലെ ഹയർസെക്കൻഡറി, ഹൈസ്‌കൂളുകളിൽ ലഹരിവിരുദ്ധ ക്ലബുകൾ രൂപികരിച്ചു. കോളജുകളിൽ 'നേർകൂട്ടം' കമ്മിറ്റികളും ഹോസ്റ്റലുകളിൽ 'ശ്രദ്ധ' കമ്മിറ്റികളും സജീവമായി പ്രവർത്തിക്കുന്നു. ഓരോ താലൂക്കുകളിലും ജനജാഗ്രത വോളന്റിയർ ടീം രൂപീകരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിന് എൻഫോഴ്സമെന്റ് പ്രവർത്തനം ശക്തമാക്കി. ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ നിർമാണം, അനധികൃത മദ്യ വിൽപ്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ അമർച്ച ചെയ്യുന്നതിന് ഓഗസ്റ്റ് 31 വരെ എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചിട്ടുണ്ട്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നു. രണ്ട് ഓഫീസുകൾ കേന്ദ്രമാക്കി രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകൾ പ്രത്യേകമായി രൂപീകരിച്ചു.
അബ്കാരി, എൻ.ഡി.പി.എസ് കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതുജനങ്ങൾക്ക് ജില്ലാതല, താലൂക്ക്തല കൺട്രോൾ റൂമുകളിൽ ഫോൺ മുഖേന അറിയിക്കാം.
ജില്ല കൺട്രോൾ റൂം -0468 2222873, ടോൾ ഫ്രീ നമ്പർ- 1055, എക്‌സൈസ് സർക്കിൾ ഓഫീസ്, പത്തനംതിട്ട- 0468 2222502, 9400069466, എക്‌സൈസ് സർക്കിൾ ഓഫീസ്, അടൂർ- 04734 217395, 9400069464, എക്‌സൈസ് സർക്കിൾ ഓഫീസ് തിരുവല്ല- 0469 2605684, 9400069472, എക്‌സൈസ് സർക്കിൾ ഓഫീസ് മല്ലപ്പള്ളി- 0469 2682540, 9400069470, എക്‌സൈസ് സർക്കിൾ ഓഫീസ് റാന്നി- 04735 228560, 9400069468, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്- 0468 2351000, 9400069473, എക്‌സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട- 0468 2322235, 9400069476, എക്‌സൈസ് റേഞ്ച് ഓഫീസ് തിരുവല്ല- 0469 2747632, 9400069481, എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി- 0469 2683222, 9400069480, എക്‌സൈസ് റേഞ്ച് ഓഫീസ് റാന്നി- 04735 229232, 9400069478, എക്‌സൈസ് റേഞ്ച് ഓഫീസ് അടൂർ- 04734 216050, 9400069475, എക്‌സൈസ് റേഞ്ച് ഓഫീസ് കോന്നി- 0468 2244546, 9400069477, എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റാർ- 04735251922, 9400069479.
എഡിഎം ആർ രാജലക്ഷ്മി അധ്യക്ഷയായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി എൽ ഷിബു, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാരായ എസ് അനിൽകുമാർ, എസ് സനിൽ, ജനകീയ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.