ഓണക്കാലത്ത് 1,65,000 മെട്രിക് ടൺ അരി സംസ്ഥാന സർക്കാർ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യും: ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്
ഈ ഓണക്കാലത്ത് 1,65,000 മെട്രിക് ടൺ അരി സംസ്ഥാന സർക്കാർ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി ഉപഭോക്തൃ കാര്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
കാസർഗോട് : ഈ ഓണക്കാലത്ത് 1,65,000 മെട്രിക് ടൺ അരി സംസ്ഥാന സർക്കാർ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി ഉപഭോക്തൃ കാര്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ സുതാര്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രാധാന്യം നൽകുന്നതെന്ന് മന്ത്രിപറഞ്ഞു. വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ ഗോത്ര വിഭാഗങ്ങൾക്കുള്ള റേഷൻ ധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള മൊബൈൽ റേഷൻ കടയുടെ സംസ്ഥാനതല ഉദ്ഘാടനവും ഫ്‌ളാഗ് ഓഫ് കർമ്മവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മുൻഗണന റേഷൻ കാർഡുകൾ അനുവദിക്കുന്നതിനാണ് പ്രധാന പരിഗണന നൽകിയത്. നൂറിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ലക്ഷ്യമിട്ടത് 50,000 മുൻഗണന റേഷൻകാർഡുകൾ വിതരണം ചെയ്യുന്നതിനാണ്. എന്നാൽ ഇതുവരെ 73,000 റേഷൻ കാർഡുകൾ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നൂറു ദിന കർമ്മ പരിപാടിയിലെ മറ്റൊരു പ്രധാന ലക്ഷ്യം ഗോത്ര വിഭാഗങ്ങൾക്ക് ഉന്നതികളിലേക്ക് നേരിട്ട് റേഷൻ ധാന്യങ്ങൾ എത്തിച്ചു നൽകുന്ന മൊബൈൽ റേഷൻകടകൾ വ്യാപിപ്പിക്കുക എന്നതാണ്. അതിന് കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ നിന്ന് തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രോണിക് വെയിംഗ് മെഷീനും ഇപോസ് മെഷീനും ലിങ്ക് ചെയ്യുന്ന സംവിധാനം നിലവിൽ വരും. എൻ.എഫ്.എസ്.എ ഗോഡൗണുകൾ ശാസ്ത്രീയമായി പ്രവർത്തിക്കണം. ലഭ്യമാകുന്ന കേന്ദ്രങ്ങൾ ഗോഡൗണുകളിൽ കൃത്യമായ ശാസ്ത്രീയ പരിശോധന ഉറപ്പുവരുത്തണം ഗുണമേന്മയിൽ പരാതികൾ വരാതെ മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ വഴി ഏറ്റവും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിതരണം ചെയ്യണം. മാവേലി സ്റ്റോറുകളിലും റേഷൻകടകളിലും ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ മെച്ചപ്പെട്ടതും ക്വാളിറ്റി പരിശോധനയ്ക്ക് ശാസ്ത്രീയ മാർഗങ്ങ അവലംബിക്കും. ഓണക്കാലത്ത് സപ്ലൈകോയ്ക്ക് 253 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി സപ്ലൈകോയിൽ നില നിൽക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് സർക്കാറിന് ഉറച്ച നിർബന്ധമുണ്ട്. ഓണക്കാലത്ത് എ എ വൈകാർക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്തെ വിപണി നിയന്ത്രിതമായി നിലനിർത്തും. കെ സ്റ്റോർ മാറ്റങ്ങളോടെ നിലനിർത്തും. വാതിൽ പടി സേവനം പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ കുറവ് വലിയ ആശങ്കയുളവാക്കുന്നതാണ്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ മറ്റു സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനം കേരള വിപണിയെ സാരമായി ബാധിക്കുകയാണ്. എഎവൈ വിഭാഗത്തിന് ഒരാൾക്ക് ഏഴ് കിലോഗ്രാം ഭഷ്യധാന്യമായി പരിമിതപ്പെടുത്തുന്നത് പ്രകരളത്തിന് ലഭിക്കേണ്ട ആകെ ധാന്യ വിഹിതത്തിൽ ആശങ്കയുളവാക്കുന്നതാണ്. മണ്ണെണ്ണ വിഹിതത്തിലും കുറവ് വരുന്നു.് ഈ പ്രതിസന്ധികളെ മറികടക്കാൻ സാധിക്കണം. റേഷൻ വ്യാപാരികളുടെ സേവന വേതന വ്യവസ്ഥകൾ കൃത്യമായി ഉറപ്പു വരുത്താൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണ.് ഗോത്ര ഉന്നതികളിലേക്കുള്ള മൊബൈൽ റേഷൻ കട പദ്ധതി താത്കാലികമല്ല. പദ്ധതിയുടെ തുടർച്ചയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അരിങ്കല്ല് ഗോത്ര ഉന്നതി ഊര് മൂപ്പൻ പി.രാഘവനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.