കാസർകോട് ജില്ലയിൽ ബി എൽ ഒ തെരഞ്ഞെടുപ്പ് ജോലിക്കിടെയിൽ യുവതി കുഴഞ്ഞു വീണു
തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.ഐ. ആർ ജോലിക്കിടെ ബി എല്‍ ഒ കുഴഞ്ഞുവീണു. കാസർഗോഡ് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി ടീച്ചർ ശ്രീ ജയാണ് കുഴഞ്ഞു വീണത്.
Nov 17, 2025, 15:57 IST
കാഞ്ഞങ്ങാട് : തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്.ഐ. ആർ ജോലിക്കിടെ ബി എല്‍ ഒ കുഴഞ്ഞുവീണു. കാസർഗോഡ് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി ടീച്ചർ ശ്രീ ജയാണ് കുഴഞ്ഞു വീണത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. കുഴഞ്ഞു വീണതിന് പിന്നാലെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ശ്രീജയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധുക്കൾ അറിയിച്ചു.