ജൈവിക കൊതുക് നിയന്ത്രണ പരിപാടി: കാസർ​ഗോട് ജില്ലാ തല ഉദ്ഘാടനം നടത്തി

ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ജില്ലയിൽ സെപ്തംബർ 29,30 തീയതികളിൽ നടപ്പിലാക്കുന്ന ജൈവിക കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസ്,

 

കാസർ​ഗോട് :ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ജില്ലയിൽ സെപ്തംബർ 29,30 തീയതികളിൽ നടപ്പിലാക്കുന്ന ജൈവിക കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാനഗറിലുള്ള ഡി.വി. സി.യൂണിറ്റിൽ ഗപ്പി മത്സ്യ വിതരണ പരിപാടി സംഘടിപ്പിച്ചു. കൊതുകുകളുടെ ജൈവിക നിയന്ത്രണം ലക്ഷ്യമിട്ടാണ് ഗപ്പി മത്സ്യങ്ങളെ വിതരണം ചെയ്യുന്നത്. കൊതുകിന്റെ ലാർവകളെ ഭക്ഷിക്കുന്ന ഗപ്പി മത്സ്യങ്ങളെ ജലാശയങ്ങളിലും അനുയോജ്യമായ ജലസംഭരണികളിലും ഉപയോഗിക്കുന്നതിലൂടെ കൊതുകുകളുടെ പെരുകൽ നിയന്ത്രിക്കാനാകുമെന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

കൊതുകുജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വീടുകളിലും സ്ഥാപനങ്ങളിലും കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ ഒഴിവാക്കുന്നതിനും പരിപാടിയിലൂടെ ബോധവൽക്കരണം നൽകും. ചെങ്കള ഗ്രാമ പഞ്ചായത്തംഗം വി.എ.ഹനീഫ് അധ്യക്ഷത വഹിച്ചു. കാസർഗോഡ് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മെഹറുനിസ്സ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ ഓഫീസർ കെ.വി ഗിരീഷ് പരിപാടി വിശദീകരിച്ചു. 

ചെങ്കള ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എ.എ. ഷിഹാബുദീൻ,  ജില്ലാ ടെക്ക്‌നിക്കൽ അസിസ്റ്റന്റ് എം.ചന്ദ്രൻ, ഹെൽത്ത് സൂപ്പർവൈസർ പി.വി സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ജഗദീഷ്.വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ മളിക്കാൽ, ഇൻസെക്റ്റ് കളക്ടർ ലത.എച്ച് എന്നിവർ ആശംസകൾ അറിയിച്ചു. ബയോളജിസ്റ്റ് പ്രസന്ന ലാൽ.എസ് സ്വാഗതവും, ചെങ്കള എഫ്.എച്ച്.സിയിലെ ഹെൽത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഗോപിനാഥ് കെ.വി നന്ദിയും അറിയിച്ചു.