ജൈവവൈവിധ്യ പരിപാലനം; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തില്‍ അധിനിവേശ ജീവജാലങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത പരിപാടി ഉദ്ഘാടനം ചെയ്തു.

 

കാസര്‍കോട്  : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തില്‍ അധിനിവേശ ജീവജാലങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ടെക്നിക്കല്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് അംഗം ടി.എം സുസ്മിത ക്ലാസ് കൈകാര്യം ചെയ്യുകയും ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനവും നിയന്ത്രിണ മാര്‍ഗ്ഗങ്ങളും വിശദീകരിക്കുകയും ചെയ്തു. 

ചടങ്ങില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം അഖില,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗോവിന്ദന്‍, ബി.എം.സി കണ്‍വീനര്‍ എം.മാധവന്‍ നമ്പ്യാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ മഞ്ചിഷ, ഹരിത കേരളം കോര്‍ഡിനേറ്റര്‍ ബാലചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.