ഭാരത് സെൻസസ് 2027 ; ഡിജിറ്റലായി സ്വയം വിവരങ്ങൾ സമർപ്പിച്ച് പത്മശ്രീ ജേതാവ് സത്യനാരായണ ബളേരിയും കാസർകോടിന്റെ ചിത്രകാരൻ പുണിഞ്ചിത്തായയും
ഭാരത് സെൻസസ് 2027 ആദ്യഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുമ്പോൾ പത്മശ്രീ ജേതാവ് സത്യനാരായണയ ബളേരിയും പ്രമുഖ ചിത്രകാരൻ പി എസ് പുണിഞ്ചിത്തായയും ഓൺലൈനായി വിവരങ്ങൾ സമർപ്പിച്ച്
കാസർഗോട് : ഭാരത് സെൻസസ് 2027 ആദ്യഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുമ്പോൾ പത്മശ്രീ ജേതാവ് സത്യനാരായണയ ബളേരിയും പ്രമുഖ ചിത്രകാരൻ പി എസ് പുണിഞ്ചിത്തായയും ഓൺലൈനായി വിവരങ്ങൾ സമർപ്പിച്ച് സെൽഫ് എന്യുമറേഷൻ നടപടികൾ പൂർത്തിയാക്കി. മൊബൈലിൽ 34 ചോദ്യങ്ങൾക്കും ഉത്തരം നൽകിയാണ് പി എസ് പുണിഞ്ചിത്തായയും പത്മശ്രീ സത്യനാരായണ ബളേരിയുംസെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കിയത്.തുടർന്ന് ഇരുവർക്കും പതിനൊന്നക്ക സെൽഫ് എന്യുമറേഷൻ ഐഡിയും ലഭിച്ചു.
എ.ഡി.എം പി.ഉദയകുമാർ, കളക്ടറേറ്റ് ,സെൻസസ് വിഭാഗം ജൂനിയർ സൂപ്രണ്ട് കെ.ജഗദീശ, സെൻസസ് വിഭാഗം ക്ലർക്ക് പി.രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുണിഞ്ചിത്തായുടെ കാറാഡുക്കയിലെ വീട്ടിലും ബളേരിയിലെ പത്മശ്രീ സത്യനാരായണ ബളേരിയുടെ വീട്ടിലും എത്തി സെൽഫ് എന്യുമറേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കാസർകോടിന്റെ ചിത്രകാരൻ പുണിഞ്ചിത്തായ ഓൺലൈനായി വിവരങ്ങൾ സമർപ്പിച്ച് സെൽഫ് എന്യുമറേഷൻ നടപടികൾ പൂർത്തിയാക്കി. മൊബൈലിൽ 34 ചോദ്യങ്ങൾക്കും ഉത്തരം നൽകിയാണ് പുണിഞ്ചിത്തായ സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കിയത്.തുടർന്ന് പതിനൊന്നക്ക സെൽഫ് എന്യുമറേഷൻ ഐഡിയും ലഭിച്ചു.
എ.ഡി.എം പി.ഉദയകുമാർ, കളക്ടറേറ്റ് ,സെൻസസ് വിഭാഗം ജൂനിയർ സൂപ്രണ്ട് കെ.ജഗദീശ, സെൻസസ് വിഭാഗം ക്ലർക്ക് പി.രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുണിഞ്ചിത്തായയുടെ കാറാഡുക്കയിലെ വീട്ടിൽ എത്തി സെൽഫ് എന്യുമറേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.