ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ: സാംസ്‌കാരിക സായാഹ്നങ്ങൾക്ക് തുടക്കം

ബേക്കൽ അന്തരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാമത് എഡിഷന്റെ ഭാഗമായി സാംസ്‌കാരിക സായാഹനത്തിന് തുടക്കമായി. സാംസ്‌കാരിക സായാഹ്നത്തിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി ഷാജി കുമാർ നിർവഹിച്ചു

 

ബേക്കൽ : ബേക്കൽ അന്തരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ മൂന്നാമത് എഡിഷന്റെ ഭാഗമായി സാംസ്‌കാരിക സായാഹനത്തിന് തുടക്കമായി. സാംസ്‌കാരിക സായാഹ്നത്തിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി ഷാജി കുമാർ നിർവഹിച്ചു. പ്രേമ സല്ലാപം പഴയ കാലഘട്ടത്തിലും പുതിയ കാലഘട്ടത്തിലും എന്ന വിഷയത്തിലൂന്നിയാണ് പ്രഭാഷണം നടത്തിയത്. സംഘാടക സമിതി എക്സിക്യൂട്ടീവ് മെമ്പർ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി. സാംസ്കാരിക സമിതി കൺവീനർ അജയൻ പനയാൽ സ്വാഗതം പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ സി.എച്ച് കുഞ്ഞബു ഡിസംബർ 20 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ പരിപാടികൾ വിശദീകരിച്ചു. ബീച്ച് ഫെസ്റ്റിനോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തിൽ വിവിധ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.