നിയമസഭാ തിരഞ്ഞെടുപ്പ്: കാസർഗോട് ജില്ലയിൽ ശനിയാഴ്ച 28 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു
ജില്ലയിൽ ശനിയാഴ്ച (മാർച്ച് 21) ആകെ 28 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിൽ ആറ് നാമനിർദ്ദേശ പത്രികളും ഉദുമ നിയോജക
കാസർഗോട് : ജില്ലയിൽ ശനിയാഴ്ച (മാർച്ച് 21) ആകെ 28 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിൽ ആറ് നാമനിർദ്ദേശ പത്രികളും ഉദുമ നിയോജക മണ്ഡലത്തിൽ ഏഴ് നാമനിർദ്ദേശ പത്രികകളും കാഞ്ഞങ്ങാട് മണ്ഡലത്തിൽ ആറ് നാമനിർദ്ദേശ പത്രികകളും മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ എട്ട് നാമനിർദേശ പത്രികകളും കാസർകോട് മണ്ഡലത്തിൽ ഒരു നാമനിർദേശ പത്രികയുമാണ് ശനിയാഴ്ച സമർപ്പിച്ചത്.
തൃക്കരിപ്പൂർ മണ്ഡലത്തിൽ ആറ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. സി പി ഐ എം സ്ഥാനാർത്ഥി വി പി പി മുസ്തഫ മൂന്നും സാബു എബ്രഹാം ഒന്നും വീതം നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു.
ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി രവി കുളങ്ങര രണ്ട് സെറ്റ് നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. മണ്ഡലത്തിൽ ആറ് നാമനിർദ്ദേശ പത്രികളാണ് ശനിയാഴ്ച ലഭിച്ചത്.
ഉദുമ നിയോജക മണ്ഡലത്തിൽ ഏഴ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദുമ നിയോജക മണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. സിപിഐഎം സ്ഥാനാർത്ഥി സി എച്ച് കുഞ്ഞമ്പു മൂന്നും ബാലൻ രണ്ടും വീതം നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു.
ബി ജെ പി സ്ഥാനാർഥി എം മനുലാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി നീലകണ്ഠൻ എന്നിവരും നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. മണ്ഡലത്തിൽ ഏഴ് നാമനിർദ്ദേശ പത്രികളാണ് ശനിയാഴ്ച ലഭിച്ചത്.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ
ആറ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി എം. ബാലരാജ്, വേണുഗോപാൽ കെ. കെ എന്നിവർ രണ്ട് സെറ്റ് നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു.
സി.പി.ഐ സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിലും ബി.എസ്.പി സ്ഥാനാർത്ഥിയായ വിജയകുമാർ ബി യും നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. മണ്ഡലത്തിൽ ആറ് നാമനിർദ്ദേശ പത്രികളാണ് ശനിയാഴ്ച ലഭിച്ചത്.
മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ എട്ട് നാമനിർദേശ പത്രികകൾ സമർപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചു. സി പി ഐ എം സ്ഥാനാർത്ഥി കെ ആർ ജയാനന്ദ , വിട്ടല റായി എന്നിവർ രണ്ട് സെറ്റ് നാമനിർദ്ദേശപത്രികകൾ വീതം സമർപ്പിച്ചു. ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രൻ രണ്ടു സെറ്റ് നാമനിർദേശ പത്രികകളും സ്വതന്ത്ര സ്ഥാനാർത്ഥിയായി അബ്ദുല്ല കെ രണ്ട് സെറ്റ് നാമനിർദ്ദേശപത്രികളും സമർപ്പിച്ചു. മഞ്ചേശ്വരം മണ്ഡലത്തിൽ എട്ടു നാമനിർദ്ദേശപത്രികകളാണ് ശനിയാഴ്ച ലഭിച്ചത്.
കാസർകോട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസർകോട് നിയോജക മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി എം.എൽ അശ്വിനി ശനിയാഴ്ച വരണാധികാരി മുൻപാകെ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. കാസർകോട് മണ്ഡലത്തിൽ ഇന്ന് ലഭിച്ച ഏക നാമനിർദ്ദേശ പത്രികയാണിത്.