നിയമസഭാ തിരഞ്ഞെടുപ്പ് 2026 ; പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ജില്ലാ കളക്ടറുടെ അനുമോദനം നൽകി

നിയമസഭാ തിരഞ്ഞെടുപ് 2026 വിജയകരമായി നടത്തുന്നതിന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലയിലെ വിവിധ ഉദ്യോഗസ്ഥരെ കാസർകോട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അനുമോദിച്ചു.

 

കാസർ​ഗോട് : നിയമസഭാ തിരഞ്ഞെടുപ് 2026 വിജയകരമായി നടത്തുന്നതിന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലയിലെ വിവിധ ഉദ്യോഗസ്ഥരെ കാസർകോട് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അനുമോദിച്ചു.മഞ്ചേശ്വരം,കാസർകോട് , ഉദുമ, കാഞ്ഞങ്ങാട് തൃക്കരിപ്പൂർ നിയോജകമണ്ഡലങ്ങളുടെ വരണാധികാരികൾ അഞ്ച് ഉപ വരണാധികാരികൾ ,20 നോഡൽ ഓഫീസർമാർ സംസ്ഥാന ജില്ലാ തല പരിശീലകരായ 24 പേർ ,നിരീക്ഷകരുടെ അഞ്ച് ലെയ്‌സൺ ഓഫീസർമാർ, തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടർ ഇലക്ഷൻ വിഭാഗം 

ജീവനക്കാർ, സെക്ടറൽ ഓഫീസർ മാരായ 124വില്ലേജ് ഓഫീസർമാർ, കളക്ടറേറ് ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് എ രാജീവൻ, ഇലക്ഷൻ വിഭാഗം ക്ലർക് ബിനു കുമാർ, വരണാധികാരികളുടെ ജീവനക്കാർ ,സ്ട്രോങ് റൂം സജ്ജീകരിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രിൻസിപ്പൽമാർ, എന്നിവരെയാണ് പ്രശംസാ സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചത്.തെരഞ്ഞെടുപ്പ് കൃത്യനിർവഹണത്തിൽ ഏർപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കും സർട്ടിഫിക്കറ്റ് നൽകും.സുരക്ഷ കേന്ദ്രസേനാ അംഗങ്ങൾക്ക് ജില്ലാ കലക്ടർ അനുമോദനം നൽകിയിരുന്നു.സുരക്ഷാ ചുമതല നിർവഹിച്ച എല്ലാ അംഗങ്ങൾക്കും ജില്ലാ കലക്ടർ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചിരുന്നു.

 ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ചുമതല വഹിച്ച എല്ലാ ഉദ്യോഗസ്ഥരെയും നൽകി അനുമോദിക്കുന്നത് ഇത് ആദ്യമായാണ്. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എഡിഎം കെ വി ശ്രുതി അധ്യക്ഷത വഹിച്ചു വരണാധികാരികളായ വി പി രഘു മണി , ബിനു ജോസഫ് , ലിപു എസ് ലോറൻസ്, കെ ആർ മനോജ്, ,വി ഇ ഷേർളി എന്നിവർ സംസാരിച്ചു ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എഎൻ ഗോപകുമാർ സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ നന്ദിയും പറഞ്ഞു.