നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഒരുക്കങ്ങൾ വിലയിരുത്തി

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 കാസർകോട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച വിവിധ നിരീക്ഷകർ കളക്ടറേറ്റിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി

 

കാസർ​ഗോട് : കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 കാസർകോട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച വിവിധ നിരീക്ഷകർ കളക്ടറേറ്റിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് അധ്യക്ഷത വഹിച്ചു.

 ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ ജനറൽ ഒബ്സർവറായി ജ്ഞാനേശ്വർ കൊണ്ടിഭാവു ഖിലാരി ഐ.എ.എസ് , നിയമസഭാ തിരഞ്ഞെടുപ്പ് 2026  മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളുടെ ജനറൽ ഒബ്സർവറായ വിജയ് ബാലകൃഷ്ണ വാഗ്മർ ഐ എ എസ്, ജില്ലയിലെ പോലീസ് ഒബ്സർവറായഅശുതോഷ് കുമാർ ഐ.പി.എസ് കാസർകോട് മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ എക്സ്പെൻഡിച്ചർ ഒബ്സർവറായ നിശാന്ത് അഗർവാൾ ഐ.ആർ.എസ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളുടെ എക്സ്പെൻഡിച്ചർ ഒബ്സർവറായ അജയ് കുമാർ താഡിയ ഐ.ആർ.എസ്, എന്നിവരാണ്ജില്ലയിലെ വിവിധ നോഡൽ ഓഫീസർമാരുടെയും വരണാധികാരികളുടെയും യോഗത്തിൽ  ഒരുക്കങ്ങൾ അവലോകനം ചെയ്തത്.ജില്ലയിൽ നടന്നുവരുന്ന തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ നിരീക്ഷകർ സംതൃപ്തി രേഖപ്പെടുത്തി. വിവിധ മണ്ഡലങ്ങളിലെറിട്ടേണിംഗ് ഓഫീസർമാർ വിവിധ നോഡൽ ഓഫീസർമാർ. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ , തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.