ഐ.ടി.ഐ- മെട്രിക്, നോണ്‍മെട്രിക് ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ ചെറുവത്തൂര്‍, നീലേശ്വരം, ബേള ഐ.ടി.ഐ കളില്‍ വിവിധ മെട്രിക്, നോണ്‍മെട്രിക് ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

കാസർഗോഡ്  :പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ ചെറുവത്തൂര്‍, നീലേശ്വരം, ബേള ഐ.ടി.ഐ കളില്‍ വിവിധ മെട്രിക്, നോണ്‍മെട്രിക് ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.scddd.kerala.gov.in എന്ന വെബ്സൈറ്റില്‍ SCDO I.T.I.ADMISSION2025 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ജുലൈ 16 വരെ അപേക്ഷ സമര്‍പ്പിക്കാം.

എസ്.സി വിഭാഗത്തിന് 80%, എസ്.ടി വിഭാഗത്തിന് 10%  മറ്റ് വിഭാഗത്തിന് 10% എന്നിങ്ങനെയാണ് സീറ്റ്. ഫോണ്‍- ഐ.ടി.ഐ ചെറുവത്തൂര്‍ - 0467 2261425, ഐ.ടി.ഐ നീലേശ്വരം - 0467 2284004,  ഐ.ടി.ഐ  ബേള - 04998 284140.