അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

 

കാസർ​ഗോട് : അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ളവര്‍ക്ക് ജൂലൈ 24ന്  രാവിലെ 10ന് അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടികഴ്ചയില്‍ പങ്കെടുക്കാം. ഏഴാം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. സാധുതയുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (LMV) ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന (അഭികാമ്യം). ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, ഡ്രൈവിംഗ് ലൈസന്‍സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.