കാസർ​​​ഗോട്  ജില്ലയിൽ പുതിയതായി അനുവദിച്ച 10 പ്ലസ് വൺ ബാച്ചുകളുടെ ജില്ലാതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു

ജില്ലയിൽ പുതിയതായി അനുവദിച്ച 10 പ്ലസ് വൺ ബാച്ചുകളുടെ ജില്ലാതല ഉദ്ഘാടനം മൊഗ്രാൽ പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു.

 

കാസർ​​​ഗോട് :  ജില്ലയിൽ പുതിയതായി അനുവദിച്ച 10 പ്ലസ് വൺ ബാച്ചുകളുടെ ജില്ലാതല ഉദ്ഘാടനം മൊഗ്രാൽ പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു.   കല്ലട്ര മാഹിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സന്ദീപ് വാര്യർ എം.എൽ.എ മുഖ്യാതിഥിയായി. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുല്ല കുഞ്ഞി, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം പി.ബി. ഷഫീഖ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ സൈനുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം സോയ ലത്തീഫ്, ഗ്രാമപഞ്ചായത്ത് വാർഡ് അംഗം മഷിത മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് നെഹ്റു കടവത്ത്, എസ്.എം.സി ചെയർമാൻ മഹമൂദ് ബള്ളൂർ, മദർ പി.ടി.എ പ്രസിഡന്റ് ഫൗസിയ, പി.ടി.എ വൈസ് പ്രസിഡന്റ് കാദർ കടവത്ത്, എസ്.എം.സി വൈസ് ചെയർമാൻ മാഹിൻ കുന്നിൽ,  എച്ച്.എസ്.ഇ ജില്ലാ കോഓർഡിനേറ്റർ ഡൊമിനിക് അഗസ്റ്റിൻ, കാസർകോട് ഡി.ഇ.ഒ പി.സവിത, കാസർകോട് എ.ഇ.ഒ എം ശശിധർ ., ജി.എച്ച്.എസ്.എസ് മൊഗ്രാൽ പുത്തൂർ ഹെഡ്മാസ്റ്റർ എം രാധാലക്ഷ്മി എന്നിവർ സംസാരിച്ചു.

മൊഗ്രാൽ പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, കാസർകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ,  കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, ആലംപാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ, മംഗൽപാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, വി.പി.പി.എം കെ.പി.എസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ തൃക്കരിപ്പൂർ, ചെമ്മനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, വി.കെ.പി എച്ച്.എം.എം എച്ച്.എസ്.എസ് പടന്ന, വി.കെ.എൻ.എസ് എച്ച്.എസ്.എസ് വരക്കാട്, ബി.എ.ആർ എച്ച്.എസ്.എസ് ബോവിക്കാനം എന്നീ സ്‌കൂളുകളിലെ പ്രതിനിധികൾ അധിക പ്ലസ് വൺ ബാച്ച് അനുമതിപത്രം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ എച്ച്.എസ്.ഇ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വിനോദ് കുമാർ സ്വാഗതവും മൊഗ്രാൽ പുത്തൂർ ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇൻ ചാർജ് ആർ.രഘു നന്ദിയും പറഞ്ഞു.