ആദൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

ആദൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ 2026-27 അദ്ധ്യയന വർഷം വിവിധ തസ്തികകളിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ

 

കാസർകോട് : ആദൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ 2026-27 അദ്ധ്യയന വർഷം വിവിധ തസ്തികകളിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 29ന് വെള്ളിയാഴ്ച സ്‌കൂളിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിൽ ഹാജരാകണം.

 ഇംഗ്ലീഷ് (സീനിയർ), ഹിസ്റ്ററി (സീനിയർ), മലയാളം (ജൂനിയർ), കന്നട (ജൂനിയർ), അറബിക് (ജൂനിയർ) എന്നീ വിഷയങ്ങളിലേക്ക് രാവിലെ 10 ന് കൂടികാഴ്ച നടക്കും. പൊളിറ്റിക്കൽ സയൻസ് (സീനിയർ, ജൂനിയർ), ഇക്കണോമിക്‌സ് (ജൂനിയർ),  സോഷ്യൽ വർക്ക് (സീനിയർ), കൊമേഴ്‌സ് (സീനിയർ) വിഷയങ്ങളിലേക്ക് ഉച്ചയ്ക്ക് നും കൂടികാഴ്ച നടക്കും. ഫോൺ- 72931 35059.