വീട്ടിലെ എ.സി നാടോടി സ്ത്രീകൾ അടിച്ചു മാറ്റിയത് ഉടമ ഗൾഫിൽ നിന്നും സി.സി.ടി.വി യിൽ കണ്ടു : മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെടുത്ത് പൊലിസ്
വീട്ടിലെ എ സി നാടോടി സ്ത്രീകൾ മോഷ്ടിച്ചത് ദുബായിൽ നിന്ന് സിസിടിവിയിൽ കണ്ട് ഉടമ നാട്ടിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് മോഷ്ടാക്കളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലിസ് .
Dec 1, 2025, 14:05 IST
കാഞ്ഞങ്ങാട് : വീട്ടിലെ എ സി നാടോടി സ്ത്രീകൾ മോഷ്ടിച്ചത് ദുബായിൽ നിന്ന് സിസിടിവിയിൽ കണ്ട് ഉടമ നാട്ടിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് മോഷ്ടാക്കളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലിസ് .കാസർകോട് ജില്ലയിലെ പൊയിനാച്ചിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ആൾതാമസമില്ലാത്തവീട്ടിലെ എ സി മോഷ്ടിച്ച നാടോടി സ്ത്രീകളെ ഉടമയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പിടികൂടിയത്.
മോഷ്ടിച്ച എ സി നാടോടി സ്ത്രീകൾ പാഴ് വസ്തുകൾ വാങ്ങുന്ന കടയിൽ വിറ്റിരുന്നു, ഇവ പിന്നീട് അവിടെനിന്നും പൊലിസ് തിരിച്ചെടുത്തു. വീട്ടുടമയ്ക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല.