കാസർകോട് പ്രവാസി യുവാവ് തോട്ടിൽ വീണു മരിച്ചു
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം അഞ്ചായി. കാസർകോട് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കാസർകോട് പട്ള ബൂഡ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്പാലക്കുന്ന്
Updated: May 30, 2025, 21:33 IST
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം അഞ്ചായി. കാസർകോട് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കാസർകോട് പട്ള ബൂഡ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ കരിപ്പൊടിയിലെ ഫാല്‍ക്കണ്‍ അസീസിന്റെയും അസ്മയുടെയും മകന്‍ സാദിഖ് (39) ആണ് മരിച്ചത്.
ബന്ധുവിനൊപ്പം നടന്നു പോകുമ്പോഴാണ് അപകടം. കാല് തെന്നി തോട്ടിൽ വീഴുകയായിരുന്നു. ദുബൈയിൽ നിന്ന് ഒരുമാസം മുമ്പാണ് സാദിഖ് ഗൾഫിൽ നിന്നുംഅവധിക്ക് വന്നത്. ഭാര്യ: ഫര്‍സാന. മക്കള്‍: ഫാദില്‍ സൈന്‍, സിയ ഫാത്തിമ, ആമിന. സഹോദരങ്ങള്‍: സമീര്‍, ഷംസുദ്ദീന്‍, സവാദ്, സബാന.