കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം ഇന്നും അനിശ്ചിതത്വത്തിൽ, കണ്ണൂരിൽ തൊഴിലാളികളുടെ സമരം തുടരുന്നു

കഴിഞ്ഞ മാസത്തെ ശമ്പളം മാസം കഴിഞ്ഞ ശേഷം ഉത്സവങ്ങളായ വിഷുവും ഈസ്റ്ററുമെല്ലാം കഴിഞ്ഞിട്ടും ഇതുവരേയും ലഭിച്ചിട്ടില്ല. ശമ്പളം അനുവദിക്കാഞ്ഞതിനെത്തുടർന്ന് തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധത്തിലാണ്.ശമ്പള വിതരണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ ഡിപ്പോ വിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു.
 
കണ്ണൂർ : കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്ക് ഇന്ന് ശമ്പള വിതരണമുണ്ടാകുമെന്ന പ്രഖ്യാപനവും അനിശ്ചിതത്വത്തിൽ. കാലത്ത് 11 മണി വരേയും ശമ്പള വിതരണവുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും കണ്ണൂർ ഡിപ്പോയിലെത്തീട്ടില്ലെന്ന് ഇൻസ്പക്ടർ പറഞ്ഞു. ഇനി അറിയിപ്പ് വന്നാൽത്തന്നെ അതുമായി ബന്ധപ്പെട്ടുള്ള നടപടികൾ പൂർത്തിയായി വരുമ്പോഴേക്കും വൈകുന്നേരമാകും. ഫലത്തിൽ മിക്ക ജീവനക്കാർക്കും ഇന്നും ശമ്പളം ലഭിക്കാൻ സാധ്യതയില്ല.