കണ്ണൂർ നഗര റോഡുകളിലെ സീബ്രാ ലൈനുകൾ മാഞ്ഞു : മറുകര എത്തിയാൽ എത്തി

വാഹനങ്ങൾ ചീറിപ്പായുന്ന കണ്ണൂർ നഗരത്തിലെ റോഡുകളിൽ സീബ്രാ ലൈനുകൾ മാഞ്ഞിട്ട് കാലമേറെയായി. ഇതു കാരണം റോഡ് മുറിച്ചു കടക്കാൻ യാത്രക്കാർ പ്രയാസപ്പെടുകയാണ്.

 

കണ്ണൂർ : വാഹനങ്ങൾ ചീറിപ്പായുന്ന കണ്ണൂർ നഗരത്തിലെ റോഡുകളിൽ സീബ്രാ ലൈനുകൾ മാഞ്ഞിട്ട് കാലമേറെയായി. ഇതു കാരണം റോഡ് മുറിച്ചു കടക്കാൻ യാത്രക്കാർ പ്രയാസപ്പെടുകയാണ്. സീബ്രാ ലൈൻ ഇല്ലാത്തതിനായി കാൽ നടയാത്രക്കാർ കടന്നുപോകുമ്പോൾ വാഹനങ്ങൾ നിർത്തുകയോ വേഗത കുറക്കുകയോ ചെയ്യുന്നില്ല. 

കണ്ണൂർ സ്റ്റേഡിയം കോർണറിലുള്ള മൃഗാശുപത്രി, കോടതി, പ്ളാസതുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇതു തന്നെയാണ് അവസ്ഥ ഏതു സമയവും അപകടം സംഭവിച്ചേക്കാം. നഗരത്തിൽ 35 കി.മി വേഗത നിയന്ത്രണം കാറ്റിൽ പറത്തി കൊണ്ടു സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും കാറുകളും മരണപ്പാച്ചിലാണ് നടത്തുന്നത്. റോഡ് സുരക്ഷാ മാർഗങ്ങൾ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് ഉറക്കം നടിക്കുന്ന അധികൃതരോട് യാത്രക്കാരുടെ ആവശ്യം.