സീബ്രാ ലൈൻ മാഞ്ഞു : അഞ്ചരക്കണ്ടിയിൽ കാൽനട യാത്രക്കാർ അപകട ഭീഷണിയിൽ
അഞ്ചരക്കണ്ടി ടൗണിൽ സീബ്രാ ലൈൻ മാഞ്ഞുപോയത് കാൽനട യാത്രക്കാർക്ക് ദുരിതമായി മാറുന്നു.
Jul 3, 2026, 10:10 IST
അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി ടൗണിൽ സീബ്രാ ലൈൻ മാഞ്ഞുപോയത് കാൽനട യാത്രക്കാർക്ക് ദുരിതമായി മാറുന്നു. തലശേരി - അഞ്ചരക്കണ്ടി റോഡിലാണ് സീബ്രാ ലൈൻ മാഞ്ഞുപോയത് മറ്റിടങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. സീബ്രാ ലൈൻ ഇല്ലാത്തതു കാരണം റോഡ് മുറിച്ചു കടക്കുന്നവർ അപകട ഭീഷണിയിലാണ്.
വാഹനങ്ങൾ കാൽനട യാത്രക്കാരെ കാണുമ്പോൾ നിർത്തുകയോ ഇവർക്ക് കടന്ന് പോകാനുള്ള സൗകര്യം നൽകുകയോ ചെയ്യുന്നില്ല എതിർ വശത്തുള്ള ബസ് സ്‌റ്റോപ്പിലും സബ് രജിസ്‌ട്രാർ ഓഫീസിലും യു.പി സ്‌കൂളിലുമൊക്കെ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകളാണ് സ്വജീവൻ പണയം വെച്ച് റോഡ് മുറിച്ചു കടക്കുന്നത്. സ്വകാര്യ ബസുകളിൽ നിന്നുൾപ്പെടെ യാത്രക്കാർ നേരിടുന്ന അപകട ഭീഷണി ഒഴിവാക്കുന്നതിനായി അടിയന്തിരമായി സീബ്രാലൈൻ പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.