മാഹിയില്‍ ഹൊറൈയിനുമായി പിടിയിലായ ആറുയുവാക്കള്‍ റിമാന്‍ഡില്‍
മയ്യഴി:മാഹി മുണ്ടോക്കിലെ സ്വകാര്യവ്യക്തിയുടെ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് ഹെറോയിനുമായി പിടിയിലായ ആറുയുവാക്കളെ മാഹി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാഹി പൊലിസാണ് പ്രതികളെ പിടികൂടിയത്.
തലശേരി കാവുംഭാഗത്തെ മുനവര്‍ ഫിറോസ് (25), വടകര ചോറോട് മുട്ടുങ്ങല്‍ അഫ്‌നാമ്പ് (32), വടകര വലിയ വളവിലെ ഷംനാദ് (30), കോഴിക്കോട് മാങ്കാവിലെ അഷറഫ് (39), മാങ്കാവ് വളയനാട് മുഹമ്മദ് റിയാസ് (34), തലശേരി ചിറക്കരയിലെ അനീഫ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്ക് ചെറുപായ്ക്കറ്റുകളില്‍ സൂക്ഷിച്ച 4.9 ഗ്രാം ഹെറോയിനും കസ്റ്റഡിയിലെടുത്തു. ക്വാര്‍ട്ടേഴ്സിലെ ഒരു മുറി കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം രാത്രി പൊലിസ് റെയ്ഡ് നടത്തിയത്.