കൂട്ടുപുഴയിൽ 15 ലക്ഷത്തിൻ്റെ എം.ഡി.എം.എ കടത്തുന്നതിനിടെ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ . വേങ്ങേരി സ്വദേശി എസ്. വി. ഷിഖിൽ (28) ആണ് പിടിയിലായത്. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ പി.കെ ഷഫീഖും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്
 

ഇരിട്ടി:കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ . വേങ്ങേരി സ്വദേശി എസ്. വി. ഷിഖിൽ (28) ആണ് പിടിയിലായത്. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ പി.കെ ഷഫീഖും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 230 ഗ്രാം എം.ഡി. എം.എ പിടി കൂടിയിട്ടുണ്ട്.

ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് കണ്ണൂർ മലപ്പുറം ജില്ലകളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് എം ഡി എം എ യും മറ്റ് മയക്ക് മരുന്നുകളും ചില്ലറ വില്പന നടത്തുന്ന ആൾക്കാർക്ക് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് സംശയിക്കുന്നുണ്ട്.അന്താരാഷ്ട്ര വിപണിയിൽ 15 ലക്ഷത്തോളം വില വരുന്ന മയക്കു മുരുന്നാണിത്.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.യേശുദാസ് ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വി.പി.ശ്രീകുമാർ, ഇ.സുജിത്ത് സിവിൽ എക്സൈസ് ഓഫീസർ ഇ.എച്ച്.ഫെമിൻ , വനിതാ സിവിൽ എക്സൈസ് ഓഫീസർ ആർ.കെ.ഷബ്ന എന്നിവരും ഉണ്ടായിരുന്നു.